Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Judge Accused

America

ഹാ​രി​സ് കൗ​ണ്ടി ജ​ഡ്ജി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി

ഹൂ​സ്റ്റ​ൺ: മേ​ഗ​ൻ മൊ​റോ​ണി​യു​ടെ സം​ഗീ​ത​നി​ശ​യ്ക്കി​ടെ ഹാ​രി​സ് കൗ​ണ്ടി ജ​ഡ്ജി ലി​ന ഹി​ഡാ​ൽ​ഗോ​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​ത്താ​ക്കി. കൃ​ത്യ​മാ​യ ടി​ക്ക​റ്റി​ല്ലാ​തെ നി​രോ​ധി​ത മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് റോ​ഡി​യോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​തി​യാ​യ ടി​ക്ക​റ്റി​ല്ലാ​തെ ഹി​ഡാ​ൽ​ഗോ​യും സം​ഘ​വും സ്റ്റേ​ജി​ന് മു​ൻ​വ​ശ​ത്തെ 'ഡേ​ർ​ട്ട് ഏ​രി​യ​യി​ൽ' പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​വ​രോ​ട് ത​ങ്ങ​ളു​ടെ സീ​റ്റു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ശാ​രീ​രി​ക​മാ​യി ത​ള്ളു​ക​യും അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി ഹി​ഡാ​ൽ​ഗോ ആ​രോ​പി​ച്ചു. ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ന്‍റെ അ​തി​ഥി​ക​ൾ​ക്ക് മു​ന്നി​ൽ വച്ചാ​ണ് ഇ​ത് ന​ട​ന്ന​തെ​ന്നും അ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഹൂ​സ്റ്റ​ൺ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ ഹി​ഡാ​ൽ​ഗോ​യെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് AI നി​ർ​മ്മി​ത മീ​മു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. "നി​യ​മ​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​ർ" എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ഇ​വ​ർ പോ​സ്റ്റ് ഇ​ട്ട​ത്.

യാ​ഥാ​സ്ഥി​തി​ക റേ​ഡി​യോ ടോ​ക്ക് ഷോ ​ഹോ​സ്റ്റ് മൈ​ക്ക​ൽ ബെ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഹി​ഡാ​ൽ​ഗോ​യെ പു​റ​ത്താ​ക്കി​യ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചു.

Latest News

Corehub Up