Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jump From Seventh Floor

രക്ഷിക്കാനുള്ള ശ്രമം പാഴായി, കണ്ണൂരിൽ ഏ​ഴാം നി​ല​യി​ല്‍നിന്നു താ​ഴേ​ക്കു ചാ​ടി രോ​ഗി​യു​ടെ മകൻ മ​രി​ച്ചു

പ​രി​യാ​രം: ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ഏ​ഴാംനി​ല​യി​ല്‍നിന്നു താ​ഴേ​ക്ക് ചാ​ടി രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ മ​രി​ച്ചു. ശ്രീ​ക​ണ്ഠാ​പു​രം കാ​ഞ്ഞി​ലേ​രി ആ​ല​ക്കു​ന്നി​ലെ പു​തു​പ്പ​ള്ളി​ഞ്ഞാ​ലി​ല്‍ തോ​മ​സ്-​ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ടോം ​തോം​സ​ണാണ് (40) മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.

രാത്രിയോടെ ബഹളം

ടോം ​തോം​സ​ണി​ന്‍റെ അച്ഛൻ തോ​മ​സ് ഹെ​ര്‍​ണി​യ ഓ​പ്പ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ് ഏ​ഴാം നി​ല​യി​ല്‍ അ​ഡ്മി​റ്റാ​ണ്. ഇ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ക്കു​ന്ന​തി​നാ​ണ് മ​ക​നാ​യ ടോം ​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. നാ​ലു ദി​വ​സം മു​മ്പാ​ണ് തോ​മ​സ് ശ​സ്ത്ര​ക്രി​യയ്​ക്കാ​യി ഏ​ഴാം നി​ല​യി​ലെ 702-ാം വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ടോം ആ​ശു​പ​ത്രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിക്കുകയാ യിരുന്നു. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് കൂ​ട്ടി​രി​പ്പു​കാ​രും ഇ​ട​പെ​ട്ട​തോ​ടെ ഇ​യാ​ള്‍ പു​റ​ത്തേ​ക്കു ചാ​ടു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി ഏ​ഴാം​നി​ല​യി​ലെ സ്റ്റെ​യ​ര്‍​കേ​സി​നു സ​മീ​പ​ത്തു​നി​ന്നു ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്കു ക​ട​ന്നു. ഇ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ 1.15ന് ​പ​യ്യ​ന്നൂ​ര്‍ അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​രം അ​റി​യി​ച്ചു.

ശ്രമം പാഴായി

അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ താ​ഴെ വ​ല​വി​രി​ച്ച് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍, ഏ​ഴാം നി​ല​യി​ല്‍നി​ന്ന് ആ​റാം നി​ല​യി​ലേ​ക്കു വന്നു ടോം ​തോം​സ​ണ്‍ വ​ല​യി​ല്ലാ​ത്ത ഭാ​ഗ​ത്ത് നി​ന്നും 1.50 ന് ​താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ സേ​നാം​ഗ​ങ്ങ​ള്‍ ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോള​ജ് കാ​ഷ്വാ​ലി​റ്റി​യി​ല്‍ എ​ത്തിച്ചെ​ങ്കി​ലും പു​ല​ര്‍​ച്ചെ 3.10 ന് ​മ​രിച്ചു. ഭാ​ര്യ: ജോഷി മോ​ള്‍. മ​ക്ക​ള്‍:ആ​ഷി​ക്, അ​യോ​ണ്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നി​ല്‍, സു​നി, സു​മ, സു​ജ. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോള​​ജ് മോ​ര്‍​ച്ച​റി​യി​ല്‍.

Latest News

Corehub Up