Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jumping With Baby

കൈക്കുഞ്ഞുമായി ആറാം നിലയിൽനിന്ന് ചാടിയ അമ്മ മരിച്ചു; കു​​​​ഞ്ഞി​​​​ന് അ​​​​ദ്ഭുത​​​​ ര​​​​ക്ഷ

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: ആ​​​​​റു​​​​​ മാ​​​​​സം പ്രാ​​​​​യ​​​​​മാ​​​​​യ പെ​​​​​ൺ​​​​​കു​​​​​ഞ്ഞു​​​​​മാ​​​​​യി അ​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ന്‍റെ ആ​​​​​റാ​​​​​മ​​​​​ത്തെ നി​​​​​ല​​​​​യി​​​​​ൽനി​​​​​ന്ന് താ​​​​​ഴെ​​​​​ക്കു​​​​​ചാ​​​​​ടി​​​​​യ ഐ​​​​​ടി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ മ​​​​​രി​​​​​ച്ചു. കു​​​​​ഞ്ഞ് അദ്ഭുത​​​​​ക​​​​​ര​​​​​മാ​​​​​യി ര​​​​​ക്ഷ​​​​​പ്പെടു​​​​​ക​​​​​യും ചെ​​​​​യ്തു.

ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ മി​​​​​​യാ​​​​​​പു​​​​​​രി​​​​​​യി​​​ലെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽനി​​​ന്ന് വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​മാ​​​​​ണ് ഇ​​​​​ഷ സാ​​​​​ഹു എ​​​​​ന്ന 37 കാ​​​​​രി കൈ​​​​​ക്കു​​​​​ഞ്ഞുമാ​​​​​യി ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​ത്.

വീ​​​ഴ്ച​​​യി​​​ൽ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യി പ​​​​​​രിക്കേ​​​​​​റ്റ ഇ​​​​​​ഷ സം​​​​​​ഭ​​​​​​വസ്ഥ​​​​​​ല​​​​​​ത്തു ത​​​​​​ന്നെ മ​​​​​​രി​​​​​​ച്ചു. കു​​​​​ഞ്ഞി​​​നാ​​​ക​​​​​ട്ടേ കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ന്‍റെ സു​​​​​​ര​​​​​​ക്ഷാ വേ​​​​​​ലി​​​​​​യി​​​​​​ല്‍ ത​​​​​​ട്ടി​​​​​​യ​​​​​ശേ​​​​​ഷം നി​​​​​ല​​​​​ത്തു​​​​​വീ​​​​​ണ​​​​​തി​​​​​നാ​​​​​ൽ വ​​​​​ലി​​​​​യ പ​​​​​രി​​​​​ക്കു​​​​​ക​​​​​ൾ ഏ​​​​​റ്റി​​​രു​​​ന്നി​​​ല്ല. നി​​​​​​ല​​​​​​ത്ത് വീ​​​​​​ണ ഉ​​​ട​​​ൻ നാ​​​​​​ട്ടു​​​​​​കാ​​​​​​ര്‍ കു​​​ഞ്ഞി​​​നെ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ല്‍ എ​​​​​​ത്തി​​​​​​ച്ചു. ഉ​​​ട​​​ൻ വി​​​ദ​​​ഗ്ധ​​​ചി​​​കി​​​ത്സ ല​​​ഭി​​​ച്ച​​​തോ​​​ടെ കു​​​​​​ഞ്ഞ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​നി​​​​​​ല ത​​​​​​ര​​​​​​ണം ചെ​​​യ്തു.

മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ഇ​​​​​ഷ ഭ​​​​​​ര്‍ത്താ​​​​​​വി​​​​​​നും മ​​​​​​ക്ക​​​​​​ള്‍ക്കു​​​​​​മൊ​​​​​​പ്പ​​​​​മാ​​​​​ണ് താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. പ്ര​​​​​​സ​​​​​​വാ​​​​​​ന​​​​​​ന്ത​​​​​രം ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന വി​​​​​​ഷാ​​​​​​ദ​​​​​​രോ​​​​​ഗം ഇ​​​​​വ​​​​​രെ ബാ​​​​​ധി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് പ​​​​​റ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്നു.

Latest News

Corehub Up