കാസർഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥി നാമനിർദേശ പത്രിക പിൻവലിച്ചതിൽ പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന്. വി.ഡി.സതീശനും കുഞ്ഞാലിക്കുട്ടിയും ഇടപെട്ടാണ് കെ.എം.അഷ്റഫിന്റെ പത്രിക പിന്വലിപ്പിച്ചതെന്നു സുരേന്ദ്രൻ ആരോപിച്ചു.
മുസ്ലിം സംഘടനകളെ ഉപയോഗിച്ചാണ് സമ്മര്‍ദം ചെലുത്തിയത്. വി.ഡി.സതീശനു നട്ടെല്ലിനു പകരം വാഴപ്പിണ്ടിയാണുള്ളത് അല്ലെങ്കിൽ എസ്ഡിപിഐ വോട്ടുകള്‍ വേണ്ടെന്നു പറയണം. ഇതൊന്നും ഇവിടെ വിലപ്പോകില്ല. മഞ്ചേശ്വരത്ത് ഇത്തവണ എൻഡിഎ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി. ലത്തീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ച് കെ.എം.അഷ്റഫ് പാർട്ടിയിൽനിന്നു രാജിവച്ചു.