മലപ്പുറം : കാളികാവിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. നിലമ്പൂർ ഡിവൈഎസ്പി വി.വി ലതീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പുറ്റമണ്ണ ആമപൊയിലിൽ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.
ഇയാളിൽ നിന്ന് നാലര കിലോ കഞ്ചാവ് കണ്ടെടുത്തു. അവധിക്കായി നാട്ടിൽ പോകുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെത്തിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.