ചെറുതോണി: തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിൽ ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു. കാൽവരിമൗണ്ട് പൊൻപനാൽ വർക്കി ദേവസ്യയുടെ മകൻ പി.വി. ജൂബി (44) യാണ് മരിച്ചത്.
സംസ്കാരം ബുധൻ ഉച്ചകഴിഞ്ഞ് രണ്ടിന് കാൽവരിമൗണ്ട് സെന്‍റ് ജോർജ് പള്ളിയിൽ ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്‍റെ മുഖ്യ കാർമികത്വത്തിൽ നടക്കും. ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരത്താണ് സംഭവം.
ഫാ. ദാനിയേൽ പൂവണ്ണത്തിലിന്‍റെ ധ്യാനകേന്ദ്രത്തിൽ വചന പ്രഘോഷകനും കൗൺസലറുമായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു. ധ്യാനകേന്ദ്രത്തിനു മുൻപിൽ റോഡരികിൽ വാഹനം പാർക്ക് ചെയ്തു മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മാതാവ്: പരേതയായ അച്ചാമ്മ. കുറിഞ്ഞി കുമ്പളത്ത് കുടുംബാംഗം. സഹോദരങ്ങൾ: ഷാജി, സജി, ജോജി, ജോബി, ജെബി, ഫാ. മാർട്ടിൻ പൊൻപനാൽ (ഇടുക്കി രൂപത ചാൻസിലർ).