Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanamala

Kottayam

ക​ണ​മ​ല​യി​ലെ ബ​ദ​ൽ പാ​ത പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന്

ക​ണ​മ​ല: ക​ണ​മ​ല ഇ​റ​ക്ക​ത്തി​നു പ​ക​ര​മാ​യി നി​ർ​മി​ച്ച സ​മാ​ന്ത​ര പാ​ത ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ക്കു​മെ​ന്ന് എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. സ​മാ​ന്ത​ര പാ​ത സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന പാ​ത​യാ​യ എ​രു​മേ​ലി-​പ​മ്പ റോ​ഡി​ലെ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ നി​ര​ന്ത​രം അ​പ​ക​ട​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന് പ​രി​ഹ​ര​മാ​യി 2014ൽ ​ഏ​ഴു കോ​ടി ചെ​ല​വി​ട്ടാ​ണ് എ​രു​ത്വാ​പ്പു​ഴ​യി​ൽ​നി​ന്നു കീ​രി​ത്തോ​ട് റോ​ഡ് വ​ഴി ക​ണ​മ​ല റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന പ​ഴ​യ നാ​ട്ടു​വ​ഴി വി​ക​സി​പ്പി​ച്ച് ബ​ദ​ൽ പാ​ത​യാ​യി നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പാ​ത ക​ണ​മ​ല ഇ​റ​ക്ക​ത്തെ​ക്കാ​ൾ അ​പ​ക​ട വ​ഴി​യാ​യി മാ​റി​യെ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ശ​ബ​രി​മ​ല സീ​സ​ണി​ൽ ഗ​താ​ഗ​ത വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. 2023ലെ ​മ​ഴ​ക്കാ​ല​ത്ത് പാ​ത​യു​ടെ ഒ​രു ഭാ​ഗം ഒ​ലി​ച്ചു​പോ​യ​തോ​ടെ റോ​ഡ് മു​ഴു​വ​ൻ ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി.

ക​ഴി​ഞ്ഞ​യി​ടെ ഈ ​റോ​ഡി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​ക്ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ലും ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന ഫ​ണ്ടു​ക​ളാ​യി മൊ​ത്തം ര​ണ്ട് കോ​ടി രൂ​പ അ​നു​വ​ദി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ന്‍റെ പു​ന​ർ നി​ർ​മാ​ണം സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് എം​എ​ൽ​എ പാ​ത സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​ത്. ഏ​റ്റ​വും ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മാ​ണം ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി അ​മ്പാ​റ, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബി​നു മ​റ്റ​ക്ക​ര, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ദേ​വ​സ്യാ​ച്ച​ൻ കൊ​ച്ചു​മാ​ണി​ക്കു​ന്നേ​ൽ, ബി​ജു മേ​ക്ക​ര​ശേ​രി​ൽ, ബാ​ബു അ​മ്മ​ന​ത്ത്, രാ​ജേ​ഷ് ചീ​രം​കു​ളം, ടോ​മി ക​രി​യി​ല​മ​റ്റം, കു​ഞ്ഞു​മോ​ൻ വെ​ട്ടി​ക്ക​ലോ​ലി എ​ന്നി​വ​ർ എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രുന്നു.

Latest News

Corehub Up