Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanamala Accidents

കണമലയിൽ തീർഥാടക ബസ് മറിഞ്ഞു; രണ്ടു ദിവസം ആറ് അപകടം

എരുമേലി: അപകടക്കെണിയായ എരുമേലി കണമലയിൽ വീണ്ടും വാഹനം മറിഞ്ഞു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകരുടെ മിനി ബസ് ആണ് റോഡരികിലേക്കു മറിഞ്ഞത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള തീർഥാടകർ ബസിലുണ്ടായിരുന്നു. കർണാടക സ്വദേശികളായിരുന്നു. ചെറിയ പരിക്കുകൾ ഉണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിന്‍റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്ന് അറിയുന്നു. എല്ലാ തീർഥാടന കാലത്തും അപടകമുണ്ടാകുന്ന മേഖലയാണ് കണമല. സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഈ മേഖലയിലെ അപകടങ്ങൾ പൂർണമായി ഒഴിവാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ശബരിമല തീർഥാടനകാലത്തിന്‍റെ രണ്ടാം ദിവസമായപ്പോൾത്തന്നെ അയ്യപ്പഭക്തർ ഉൾപ്പെട്ട ആറ് അപകടങ്ങൾ തീർഥാടക മേഖലയിൽ ഉണ്ടായി. ആദ്യ ദിനം അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. കാഞ്ഞിരപ്പള്ളിയിൽ പുലർച്ചെ അഞ്ചിന്, അമരാവതി രാവിലെ പത്തരയ്ക്ക്, കരിനിലം രാവിലെ 11ന്, മരുതുംമൂട് ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം നാലിനും, എരുമേലി പ്രപ്പോസിൽ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്. മരുതുംമൂട്ടിൽ ഉച്ചയ്ക്കും വൈകുന്നേരവുമായി രണ്ട് അപകടങ്ങൾ ഉണ്ടായി.

വാഹനത്തിൽ കുടുങ്ങി

ഉ​​ച്ച​​യ്ക്ക് 12ന് ​​പൂ​​ഞ്ഞാ​​ർ-​എ​​രു​​മേ​​ലി സം​​സ്ഥാ​​ന​പാ​​ത​​യി​​ൽ അ​​മ​​രാ​​വ​​തി​​ക്കു സ​​മീ​​പം ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​നം ക​​ഴി​​ഞ്ഞു മ​​ട​​ങ്ങി​​യ തീ​​ർ​​ഥാ​​ട​​ക​​രു​​ടെ ഒ​​മ്നി​​വാ​​ൻ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് മ​​തി​​ലി​​ലേ​​ക്ക് ഇ​​ടി​​ച്ചു​ക​​യ​​റി​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. അ​​പ​​ക​​ട​​ത്തെ​ത്തു​ട​​ർ​​ന്ന് ഡ്രൈ​​വ​​റും മു​​ൻ സീ​​റ്റി​​ലെ തീ​​ർ​​ഥാ​​ട​​ക​​നും വാ​​ഹ​​ന​​ത്തി​​നു​​ള്ളി​​ൽ കു​​ടു​​ങ്ങി. നാ​​ട്ടു​​കാ​​രും പോ​​ലീ​​സും ഏ​​റെ​​നേ​​രം പ​​ണി​​പ്പെ​​ട്ടാ​​ണ് വാ​​ഹ​​ന​​ത്തി​​ൽ കു​​ടു​​ങ്ങി​​യ​​വ​​രെ പു​​റ​​ത്തെ​​ടു​​ത്ത​​ത്. ക​​ർ​​ണാ​​ട​​ക സ്വ​​ദേ​​ശി​​ക​​ളാ​​യ തീ​​ർ​​ഥാ​​ട​​ക​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന വാ​​ഹ​​ന​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ആ​​റു​​പേ​​രാ​​ണ് വാ​​ഹ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.
ഈ ​​അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​വ​​രു​​മാ​​യി ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് പോ​​യ മു​​ണ്ട​​ക്ക​​യം സ്വ​​ദേ​​ശി​​യു​​ടെ കാ​​ർ ക​​രി​​നി​​ല​​ത്തി​​നു സ​​മീ​​പം മ​​റ്റൊ​​രു തീ​​ർ​​ഥാ​​ട​​ന വാ​​ഹ​​ന​​വു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചു. അ​​പ​​ക​​ട​​ത്തി​​ൽ ഇ​​രു കാ​​റു​​ക​​ൾ​​ക്കും സാ​​ര​​മാ​​യ കേ​​ടു​​പാ​​ട് സം​​ഭ​​വി​​ച്ചു. തു​​ട​​ർ​​ന്ന് ആ​​ദ്യ അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​വ​​രെ മ​​റ്റൊ​​രു വാ​​ഹ​​ന​​ത്തി​​ൽ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി. ഇ​​തി​​ന് പി​​ന്നാ​​ലെ 12.30ന് ​​ദേ​​ശീ​​യ​​പാ​​ത​​യി​​ൽ 35-ാം മൈ​​ൽ മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ് ജം​​ഗ്ഷ​​നു സ​​മീ​​പം നി​​യ​​ന്ത്ര​​ണം​വി​​ട്ട തീ​​ർ​​ഥാ​​ട​​ന വാ​​ഹ​​നം ആ​​രോ​​ഗ്യ​വ​​കു​​പ്പി​​ന്‍റെ ഉ​​ൾ​​പ്പെ​​ടെ ര​​ണ്ട് വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഇ​​ടി​​ച്ച ശേ​​ഷം റോ​​ഡി​​ന്‍റെ വ​​ശ​​ത്തെ ക്ര​​ാഷ് ബാ​​രി​​യ​​റി​​ൽ ഇ​​ടി​​ച്ചു​നി​​ന്നു. തെ​​ലു​​ങ്കാ​​ന സ്വ​​ദേ​​ശി​​ക​​ളാ​​യ തീ​​ർ​​ഥാ​​ട​​ക​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന വാ​​ഹ​​ന​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. ഒ​​രാ​​ൾ​​ക്ക് പ​​രി​​ക്കേ​​റ്റു. ഇ​​യാ​​ളെ മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. അ​​പ​​ക​​ട​​ത്തി​​ൽ മൂ​​ന്ന് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും സാ​​ര​​മാ​​യ കേ​​ടു​​പാ​​ട് സം​​ഭ​​വി​​ച്ചു. അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ർ​​ന്ന് ദേ​​ശീ​​യ​പാ​​ത​​യി​​ൽ ഏറെ​​നേ​​രം ഗ​​താ​​ഗ​​ത ത​​ട​​സ​​വു​​മു​​ണ്ടാ​​യി.       

അമിതവേഗവും ഉറക്കവും

വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ മ​​രു​​തും​​മൂ​​ട് ഗു​​രു​മ​​ന്ദി​​ര​​ത്തി​​നു സ​​മീ​​പം ദ​​ർ​​ശ​​നം​ക​​ഴി​​ഞ്ഞ് മ​​ട​​ങ്ങി​​യ തീ​​ർ​​ഥാ​​ട​​ക​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ റോ​​ഡി​​ന്‍റെ വ​​ശ​​ത്തെ തി​​ട്ട​​യി​​ലി​​ടി​​ച്ച് അ​​പ​​ക​​ട​​മു​​ണ്ടാ​​യി. അ​​പ​​ക​​ട​​ത്തി​​ൽ മൂ​​ന്നു​​പേ​​ർ​​ക്ക് ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റു. ആ​​ന്ധ്ര സ്വ​​ദേ​​ശി​​ക​​ളാ​​യ തീ​​ർ​​ഥാ​​ട​​ക​​രു​​ടെ വാ​​ഹ​​ന​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. പ​​രി​​ക്കേ​​റ്റ​​വ​​രെ സ​​മീ​​പ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. അ​​മി​​ത വേ​​ഗ​​മാ​​ണ് പ​​ല​​പ്പോ​​ഴും തീ​​ർ​​ഥാ​​ട​​ന വാ​​ഹ​​ന​​ങ്ങ​​ൾ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ടാ​​നു​​ള്ള കാ​​ര​​ണം. ഇ​​തോ​​ടൊ​​പ്പം തു​​ട​​ർ​​ച്ച​​യാ​​യ യാ​​ത്ര​​യെ തു​​ട​​ർ​​ന്ന് ഡ്രൈ​​വ​​ർ​​മാ​​ർ ഉ​​റ​​ങ്ങി​​പ്പോ​​കു​​ന്ന​​തും അ​​പ​​ക​​ട​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​ക​​യാ​​ണ്.

Latest News

Corehub Up