Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kandaru Rajeevaru

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ​ൻ. വാ​സു​വി​നും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കും ഇ​ഡി സ​മ​ൻ​സ്

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും ക​മ്മീ​ഷ്ണ​റു​മാ​യി​രു​ന്ന എ​ൻ. വാ​സു​വി​നും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കും സ​മ​ൻ​സ് അ‍​യ​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. മാ​ർ​ച്ച് ആ​ദ്യ​വാ​രം ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി സ​മ​ൻ​സ് അ​യ​ച്ച​ത്.

ത​ന്ത്രി​യോ​ട് മാ​ർ​ച്ച് നാ​ലി​ന് എ​ത്താ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​സ്ഐ​ടി​യു​ടെ പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ഇ​ഡി ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ന​ട​പ​ടി.

പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധം, ത​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള തെ​ളി​വു​ക​ളി​ലു​ള്ള അ​പ​ര്യാ​പ്ത​ത തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ചാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി ത​ന്ത്രി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ്വാ​ഭാ​വി​ക ജാ​മ്യ​മ​ല്ലാ​ത്ത ഈ ​വി​ധി തൊ​ണ്ണൂ​റ് ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ല​ഭി​ച്ച​ത് ത​ന്ത്രി​ക്ക് ആ​ശ്വാ​സ​മാ​ണ്.

അ​റ​സ്റ്റി​ലാ​യി 41–ാം ദി​വ​സ​മാ​ണ് ത​ന്ത്രി​ക്ക് ജാ​മ്യം കി​ട്ടി​യ​ത്. ഇ​ത്ര വേ​ഗ​ത്തി​ല്‍ ജാ​മ്യം കി​ട്ടു​ന്ന ആ​ദ്യ പ്ര​തി​യാ​ണ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്‍. ത​ന്ത്രി എ​ന്നു​ള്ള രീ​തി​യി​ലാ​ണ് ശ​ബ​രി​മ​ല​യി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​തെ​ന്നും സ്വ​ര്‍​ണാ​പ​ഹ​ര​ണ കേ​സു​ക​ളി​ല്‍ പ​ങ്കി​ല്ലെ​ന്നു​മാ​ണ് രാ​ജീ​വ​ര് കോ​ട​തി​യെ അ​റി​യി​ച്ച​ത്.

 

Latest News

Corehub Up