തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് സ്കൂളിന്റെ ഓഡിറ്റോറിയത്തിന്റെ കോൺക്രീറ്റ് അടർന്നു വീണ് അപകടം. ഓഡിറ്റോറിയത്തിന്റെ ഷീറ്റ് മാറ്റി കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
കാഞ്ഞിരംകുളം പികെ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. സ്കൂൾ ഇന്ന് അവധിയായിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ഓഡിറ്റോറിയം നവീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് കോൺക്രീറ്റ് പണികൾ നടക്കുകയായിരുന്നു. കോൺക്രീറ്റ് ചെയ്യുന്നതിനിടെ കെട്ടിടത്തിൻ്റെ ഒരുഭാഗം താഴുകയും തുടർന്ന് അടർന്നു വീഴുകയുമായിരുന്നു. കെട്ടിടഭാഗം താഴ്ന്നപ്പോൾ തന്നെ തൊഴിലാളികൾ സ്ഥലത്തുനിന്ന് മാറിയതുകൊണ്ട് ആർക്കും പരിക്കില്ല.