Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karuna Palliative Care

Europe

ക​രു​ണ പാ​ർ​പ്പി​ട പ​ദ്ധ​തി​ക്ക് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ കൈ​ത്താ​ങ്ങ്

ഫി​ല​ഡ​ൽ​ഫി​യ: ചെ​ങ്ങ​ന്നൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രു​ണ​യു​ടെ പാ​ർ​പ്പി​ട പ​ദ്ധ​തി​ക്ക് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ കൈ​ത്താ​ങ്ങ്. ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഭ​വ​ന നി​ർ​മാ​ണം പ​ദ്ധ​തി​ക്കാ​ണ് ഫൊ​ക്കാ​ന കെെ​ത്താ​ങ്ങാ​വു​ന്ന​ത്.

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ചെ​യ​ർ​മാ​നാ​യ ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ക​ഴി​ഞ്ഞ ഇ​രു​പ​തി​ൽ​പ​രം വ​ർ​ഷ​ങ്ങ​ളാ​യി ചെ​ങ്ങ​ന്നൂ​രും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നി​രാ​ലം​ബ​രാ​യ ആ​ളു​ക​ൾ​ക്ക് ചി​കി​ത്സാ​സ​ഹാ​യം, ഭ​വ​ന നി​ർ​മാ​ണം, അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം, കോ​വി​ഡ് കാ​ല​ത്ത് ഓ​ക്സി​മീ​റ്റ​ർ വി​ത​ര​ണം എ​ന്നി​ങ്ങ​നെ​യു​ള്ള ജ​ന​ക്ഷേ​മ​ക​ര​മാ​യ സ​ഹാ​യ പ​ദ്ധ​തി​ക​ളു​മാ​യി നടത്തുന്നുണ്ട്.

ക​രു​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 25-ാമ​ത്തെ ഭ​വ​ന​നി​ർ​മാ​ണ​ത്തി​നാ​ണ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളാ​യ ഫൊ​ക്കാ​ന നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഏ​ക​ദേ​ശം 15,000 ഡോ​ള​ർ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ഭ​വ​ന നി​ർ​മാ​ണം മാ​ന്നാ​ർ സ്വ​ദേ​ശി​ക്കും കു​ടും​ബ​ത്തി​നു​മാ​ണ് ന​ൽ​കു​ന്ന​ത്.

നി​ര​വ​ധി പ്ര​വാ​സി​ക​ൾ സ​ഹാ​യ​ഹ​സ്ത​വു​മാ​യി രം​ഗ​ത്തെ​ത്തി. ഏ​ക​ദേ​ശം മൂ​ന്നു മാ​സം​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് കേ​ര​ള​ത്തി​ലെ മ​ഴ​ക്കാ​ല​ത്തി​നു മു​ൻ​പ് ഈ ​കു​ടും​ബ​ത്തി​ന് മ​ഴ ന​ന​യാ​തെ സ്വ​സ്ഥ​മാ​യി ത​ല​ചാ​യ്ക്കാ​നൊ​രി​ടം ന​ൽ​കു​വാ​നു​ള്ള ക്ര​മീ​ക​ര​ണം ചെ​യ്യു​ന്നു.

Latest News

Corehub Up