എഡ്മിന്റൺ: വൈറ്റ് ഔൾ പ്രൊഡക്ഷൻസ് അവതരിപ്പിച്ച "കാതോരം - ലൈവ് ഇൻ കൺസർട്ട്' സെന്റ് ബേസിൽസ് കൾച്ചറൽ സെന്ററിൽ വിജയകരമായി അരങ്ങേറി. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് സംഗീത സന്ധ്യക്ക് ലഭിച്ചത്.
കാതോരം മ്യൂസിക് ക്ലബിലെ ആറ് സംഗീതജ്ഞരും 13 ഗായകരും ചേർന്ന് അവതരിപ്പിച്ച ഈ സംഗീതതപസ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മികച്ച ശബ്ദസംവിധാനവും മനോഹരമായ ലൈറ്റിംഗ് സംവിധാനവും വേദിയുടെ സമഗ്രമായ ആംബിയൻസും പരിപാടിയുടെ നിലവാരം ഉയർത്തി.
ഇതെല്ലാം ഒരുക്കിയത് വൈറ്റ് ഔൾ പ്രൊഡക്ഷൻസ് ആയിരുന്നു. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ സ്പോൺസർമാർക്കും സാങ്കേതിക സംഘത്തിനും സന്നദ്ധ പ്രവർത്തകർക്കും പ്രേക്ഷകർക്കും സംഘാടകർ നന്ദി അറിയിച്ചു.
സംഗീതത്തെ സ്നേഹിക്കുന്ന സമൂഹത്തിന് ഇനിയും കൂടുതൽ മികച്ച പരിപാടികൾ സമ്മാനിക്കുമെന്ന് കാതോരം മ്യൂസിക് ക്ലബും വൈറ്റ് ഔൾ പ്രൊഡക്ഷൻസും അറിയിച്ചു.