പാലക്കാട്: കാവശേരിയിൽ തമിഴ്നാട് സ്വദേശിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഊട്ടി കാട്ടുപെട്ടി സ്വദേശി ബാലാജി(27) ആണ് മരിച്ചത്. പാലക്കാട് കാവശേരിയിൽ ബന്ധുവീട്ടിലെത്തിയതായിരുന്നു ബാലാജി.
ചികിത്സയുടെ ആവശ്യത്തിനായാണ് ബാലാജി കാവശേരിയിലുള്ള ബന്ധുവീട്ടിലെത്തിയത്. പാടൂർ തോണിക്കടവ് പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.