Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Congress B

ഗ​ണേ​ഷ്കു​മാ​ർ തി​രു​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ല; മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ൻ

കോ​ട്ട​യം: ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ൻ. ഗ​ണേ​ഷ്കു​മാ​ർ മു​ൻ​പും സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ പോ​യ ആ​ളാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ പ​റ​ഞ്ഞു.

മ​ന്ത്രി തി​രു​ത്താ​ൻ ത‍​യാ​റാ​കു​ന്നി​ല്ല. അ​ത് വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. അ​വ​ന​വ​ൻ ചെ​യ്യു​ന്ന​ത് സ്വ​യം ആ​ലോ​ചി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ന് പ​റ്റു​ന്ന​താ​ണോ മ​ന്ത്രി ചെ​യ്ത​തെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ൻ ചോ​ദി​ച്ചു.

ഒ​രു മ​ന്ത്രി സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന സ​ന്ദേ​ശം എ​ന്താ​ണെ​ന്ന് ചോ​ദി​ച്ച തി​രു​വ​ഞ്ചൂ​ര്‍ തെ​റ്റാ​യ സ​മീ​പ​ന​മാ​ണ് മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​സ​ഭ​യി​ലെ ഒ​രു വ്യ​ക്തി ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ണി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ലൊ​രു വി​ഷ​യം ഉ​ണ്ടാ​യ​പ്പോ​ൾ അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി ഗ​ണേ​ഷ് കു​മാ​റി​നോ​ട് രാ​ജി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ന് താ​നും സാ​ക്ഷി​യാ​ണ്. ഗാ​ർ​ഹി​ക പീ​ഡ​ന​മാ​ണ് മ​ന്ത്രി​യു​ടെ ഭാ​ര്യ ഉ​ന്ന​യി​ച്ച​ത്. മ​ന്ത്രി​യു​ടെ കി​ടി​ല​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷി​ച്ചാ​ൽ എ​ങ്ങ​നെ ശ​രി​യാ​കു​മെ​ന്നും തി​രു​വ​ഞ്ചൂ​ർ ചോ​ദി​ച്ചു.

ഗ​ണേ​ഷ് മ​ന്ത്രി​സ്ഥാ​ന​ത്ത് ഇ​രു​ന്നാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കി​ല്ല. ഗ​ണേ​ഷ്കു​മാ​റി​ന്‍റെ സ്റ്റാ​ഫ് ആ​രു​ടെ ബ​ല​ത്തി​ലാ​ണ് പോ​ലീ​സി​നെ ത​ട​ഞ്ഞ​തെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ൻ ചോ​ദി​ച്ചു.

Latest News

Corehub Up