Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Congress Joseph

കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം 10 സീ​റ്റു​ക​ളി​ൽ ത​ന്നെ മ​ത്സ​രി​ക്കും: മോ​ൻ​സ് ജോ​സ​ഫ്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ കോ​ൺ​ഗ്ര​സും കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ത​ർ​ക്കം മു​റു​കു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം 10 സീ​റ്റു​ക​ളി​ൽ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.

തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യും യു​ഡി​എ​ഫി​ൽ സീ​റ്റ് വി​ഭ​ജ​നം ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ആ​ദ്യം വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യാ​റാ​ണെ​ന്ന് പ​റ​ഞ്ഞ കേ​ര​ള കോ​ൺ​ഗ്ര​സ് ക​ടു​ത്ത നി​ല​പാ​ടാ​ണ് ഇ​പ്പോ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ സീ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്നും മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കു​ട്ട​നാ​ട് സീ​റ്റി​ൽ അ​വ​കാ​ശ​മു​ന്ന​യി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. കു​ട്ട​നാ​ട് കേ​ര​ള കോ​ൺ​ഗ്ര​സി​ന് കു​ത്ത​ക​പാ​ട്ട​മ​ല്ലെ​ന്നും സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​നി​ൽ ബോ​സ് പ​റ​ഞ്ഞു. നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും അ​നി​ൽ ബോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ടു​ക്കി, ഏ​റ്റു​മാ​നൂ​ർ, കു​ട്ട​നാ​ട് തു​ട​ങ്ങി​യ സീ​റ്റു​ക​ൾ ആ​ണ് കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ ഇ​തൊ​ന്നും വി​ട്ടു​നി​ൽ​ക്കാ​ൻ ആ​കി​ല്ലെ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ട്.

Latest News

Corehub Up