Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Dream Project

സ്വ​പ്ന പ​ദ്ധ​തി​ക​ൾ​ക്ക് പി​ന്തു​ണ​വേ​ണം; പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും ധ​ന​മ​ന്ത്രി​യു​മാ​യും മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും ധ​ന​മ​ന്ത്രി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക​ൾ​ക്കു​ള്ള പി​ന്തു​ണ തേ​ടി​യെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​സ്ഥി​തി സം​ബ​ന്ധി​ച്ചു​ള്ള ധ​വ​ള​പ​ത്രം ജൂ​ണി​ൽ പു​റ​ത്തി​റ​ക്കും.

കേ​ന്ദ്ര സം​സ്ഥാ​ന ബ​ന്ധ​ത്തി​ലെ ചി​ല പ്ര​ശ്‌​ന​ങ്ങ​ൾ ഇ​രു​വ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. പ​രി​ഹ​രി​ക്കാ​മെ​ന്ന് ഇ​രു​വ​രും ഉ​റ​പ്പ് ന​ൽ​കി. ക​ട​മെ​ടു​പ്പി​ന്‍റെ പ​രി​ധി​യി​ൽ നി​ന്ന് ദേ​ശീ​യ പാ​താ വി​ക​സ​ന​ത്തി​നു​ള്ള തു​ക ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ധ​വ​ള​പ​ത്രം ഇ​റ​ക്കി​യ ശേ​ഷം വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കും.

പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ നി​യ​മ​വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മു​ന​മ്പ​ത്തെ പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രെ ഇ​റ​ക്കി​വി​ടു​ന്ന ഒ​രു സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​കി​ല്ല. എ​ത്ര​യും പെ​ട്ടെ​ന്ന് അ​വ​ർ​ക്ക് നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും ഭൂ​മി​യി​ൽ പൂ​ർ​ണാ​വ​കാ​ശം വാ​ങ്ങി​ച്ചു​കൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ൽ ന​ട​പ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. കേ​സ​ന്വേ​ഷ​ണ​ത്തി​ൽ നി​ര​വ​ധി അ​ട്ടി​മ​റി​ക​ൾ ഉ​ണ്ടാ​യി. അ​ജി​ത് കു​മാ​റി​ന്‍റെ ഇ​ട​പെ​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

Latest News

Corehub Up