Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keralauniversity

പ​രീ​ക്ഷാ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

2026 ജൂ​ലൈ 17 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി (ന്യൂ​ജെ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​ക​ൾ 24 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2026 -27

സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്റി​ലേ​ക്കാ​യി പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നും, ഓ​പ്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​നും അ​വ​സ​രം. നി​ല​വി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഇ​പ്പോ​ൾ പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. പ​ര​മാ​വ​ധി 20 ഓ​പ്ഷ​നു​ക​ൾ വ​രെ ന​ൽ​കാം. നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​നു​ള്ള എ​ല്ലാ അ​പേ​ക്ഷ​ക​ർ​ക്കും പ്രൊ​ഫൈ​ലി​ൽ പു​തി​യ കോ​ളേ​ജ്, കോ​ഴ്സ് ഓ​പ്ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ൽ, റീ​വാ​ല്യൂ​വേ​ഷ​ൻ/​ഗ്രേ​സ് മാ​ർ​ക്ക് ഉ​ൾ​പ്പെ​ടു​ത്ത​ൽ, കാ​റ്റ​ഗ​റി മാ​റ്റം തു​ട​ങ്ങി എ​ല്ലാ തി​രു​ത്ത​ലു​ക​ൾ​ക്കും അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ക്കാ​ദ​മി​ക് വി​വ​ര​ങ്ങ​ളും (മാ​ർ​ക്കി​ലെ വ​ർ​ദ്ധ​ന​വ്/ സ്പെ​ഷ്യ​ൽ വെ​യി​റ്റേ​ജ്) ഓ​പ്ഷ​നു​ക​ളും മാ​ത്ര​മേ മാ​റ്റം വ​രു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള​ളൂ. നി​ല​വി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ഴ​യ ഓ​പ്‌​ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന പ​ക്ഷം ടി ​ഓ​പ്‌​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ൻ​രി​നാ​യി പ​രി​ഗ​ണി​ക്കും. എ​ന്നാ​ൽ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കി​യാ​ൽ അ​വ​ർ പ്രൊ​ഫൈ​ലി​ൽ മു​ൻ​പ് ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ ക്യാ​ൻ​സ​ൽ ആ​കു​ക​യും പു​തി​യ​താ​യി ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ മാ​ത്രം തു​ട​ർ​ന്നു​വ​രു​ന്ന സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കും.
മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ഫീ​സ് ഒ​ടു​ക്കാ​തെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​യ അ​പേ​ക്ഷ​ക​രു​ടെ​യും, ഫീ​സ് അ​ട​ച്ചി​ട്ടും കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ സാ​ധി​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ​യും മു​ൻ അ​ലോ​ട്ട്മെ​ന്‍റി​ൽ ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. പ്ര​സ്തു​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​പ്ലി​മെ​ന്‍റ​റി
അ​ലോ​ട്ട്മെ​ന്‍റി​ൽ താ​ത്പ​ര്യ​മു​ള്ള​പ​ക്ഷം ആ​യ​തി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​ലേ​ക്കാ​യി പു​തി​യ​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​ക​ണം.
ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ : 8281883052.

ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം; സ്പോ​ർ​ട്സ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള സ്പോ​ർ​ട്സ്
ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​യ്ക്കു​ള്ള റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് സ്പോ​ർ​ട്സ് ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റ്
പ​രി​ശോ​ധി​ക്കാം. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന സ്പോ​ർ​ട്സ് ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റി​ൽ
ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ ജൂ​ലൈ 18, 10.00 മ​ണി​ക്ക് മു​ൻ​പാ​യി എ​ല്ലാ അ​സ്സ​ൽ
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ഇ ​എം എ​സ് ഹാ​ൾ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം ക്യാ​മ്പ​സ്സി​ൽ ഹാ​ജ​രാ​ക​ണം. ഹെ​ൽ​പ് ലൈ​ൻ
ന​മ്പ​ർ: 8281883053, ഇ-​മെ​യി​ൽ : [email protected].

പ​രീ​ക്ഷാ​ഫ​ലം

2026 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ (ഈ​വ​നിം​ഗ് കോ​ഴ്സ്‌) ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 2026 ജൂ​ലൈ 24 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കീ​ഴി​ൽ കാ​ര്യ​വ​ട്ടം ക്യാ​മ്പ​സ്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള (ഐ​എം​കെ), സി​എ​സ്എ​സ് സ്‌​കീ​മി​ൽ ന​ട​ത്തു​ന്ന വി​വി​ധ എം​ബി​എ കോ​ഴ്സു​ക​ളി​ലേ​ക്ക് 2026 - 2028 ബാ​ച്ച് പ്ര​വേ​ശ​ന​ത്തി​ന് എം​ബി​എ (ജ​ന​റ​ൽ) ST – 1, എം​ബി​എ ഷി​പ്പിം​ഗ് ആ​ന്റ് ലോ​ജി​സ്റ്റി​ക്സ് BPL (EWS) – 1,
ST – 1, എം​ബി​എ ട്രാ​വ​ൽ ആ​ന്റ് ടൂ​റി​സം BPL (EWS) – 4, SC – 4, ST – 2, SEBC – EZHAVA – 3, SEBC MUSLIM – 2 എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് 2026 ജൂ​ലൈ 18 (ശ​നി) രാ​വി​ലെ 11 മ​ണി മു​ത​ൽ, കാ​ര്യ​വ​ട്ടം ഐ.​എം.​കെ. യി​ൽ വ​ച്ച് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് : ₹1000/- (ആ​യി​രം രൂ​പ), SC/ST വി​ഭാ​ഗ​ത്തി​ന് ₹500/- (അ​ഞ്ഞൂ​റ് രൂ​പ).

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‍​സി/​ബി​കോം ന്യൂ​ജെ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ, സെ​പ്റ്റം​ബ​ർ 2026 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ – അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പി​എ​ച്ച്ഡി കോ​ഴ്‌​സ് വ​ർ​ക്ക് (ജൂ​ലൈ 2026 സെ​ഷ​ൻ) പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. പി​ഴ കൂ​ടാ​തെ അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പി​എ​ച്ച്ഡി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഒ​ക്ടോ​ബ​ർ 24 ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന 2026 പി​എ​ച്ച്.​ഡി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്ക് യോ​ഗ്യ​രാ​യി​ട്ടു​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി ഓ​ഗ​സ്റ്റ് 14 മു​ത​ൽ സെ​പ്റ്റം​ബ​ർ 23 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.research.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി
ക്കാ​വു​ന്ന​താ​ണ്.

ടൈം​ടേ​ബി​ൾ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2018 സ്കീം - ​സ​പ്ലി​മെ​ന്‍റ​റി - 2019 അ​ഡ്മി​ഷ​ൻ, മേ​ഴ്‌​സി​ചാ​ൻ​സ് - 2018 അ​ഡ്മി​ഷ​ൻ), ജൂ​ലൈ 2026 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ജി​യോ​ള​ജി പ്രാ​ക്ടി​ക്ക​ലി​ന്‍റെ​യും ഡി​സ്സെ​ർ​ട്ടേ​ഷ​ൻ/​കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ പ​രീ​ക്ഷ​യു​ടെ​യും ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ
വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​ക​ളു​ടെ ഡി​സ്സെ​ർ​ട്ടേ​ഷ​ൻ, കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ​വോ​സി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ & വൈ​വ​വോ​സി

2026 ഏ​പ്രി​ലി​ൽ വി​ജ്ഞാ​പ​നം ചെ​യ്‌​ത നാ​ലാം സെ​മ​സ്‌​റ്റ​ർ എം​എ​സ്‍​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ഡാ​റ്റാ അ​ന​ലി​റ്റി​ക്സ്, എം​എ​സ്‍​സി ഹോം ​സ​യ​ൻ​സ് എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ & വൈ​വ​വോ​സി 21 മു​ത​ൽ 22 വ​രെ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്‌​റ്റ​ർ എം​എ​സ്‍​സി ജ്യോ​ഗ്ര​ഫി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട്/​വൈ​വ​വോ​സി പ​രീ​ക്ഷ​ക​ൾ 17 മു​ത​ൽ 21 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ​വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം), ​ജൂ​ൺ 2025, നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഓ​ഗ​സ്റ്റ് 2025 എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 16 മു​ത​ൽ 18 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ​ജെ VII സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

Editorial

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ രാ​ഷ്‌​ട്രീ​യ വീ​തം​വ​യ്പ്

കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​രം​ഗം രാ​ഷ്‌​ട്രീ​യാ​തി​പ്ര​സ​ര​ത്താ​ൽ പ്ര​ഭ ന​ഷ്ട​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും ഗ​വ​ർ​ണ​ർ​മാ​രു​ടെ ആ​ധി​പ​ത്യം ഉ​റ​പ്പാ​ക്ക​ലു​മൊ​ക്കെ സ്ഥി​തി വ​ഷ​ളാ​ക്കു​ന്ന​ത്. ക​ലാ​ല​യ​രാ​ഷ്‌​ട്രീ​യ​ത്തെ അ​ക്ര​മ​വ​ത്ക​രി​ച്ച് വെ​റു​ക്ക​പ്പെ​ട്ട​താ​ക്കി മാ​റ്റി​യ വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ൾ, ക​ക്ഷി​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ അ​ടി​മ​ക​ളാ​യ അ​ധ്യാ​പ​ക​ർ, പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ ന​മ്മു​ടെ അ​ക്കാ​ദ​മി​ക മേ​ഖ​ല​യ്ക്കു മു​ക​ളി​ൽ പാ​ർ​ട്ടി​ക്കൊ​ടി​ക​ൾ നാ​ട്ടി. അ​തി​നി​ടെ, ഹി​ന്ദു​ത്വ​യ്ക്ക് അ​നു​കൂ​ല​മാ​യി ക​രി​ക്കു​ല​ങ്ങ​ളും ച​രി​ത്ര​പു​സ്ത​ക​ങ്ങ​ളും തി​രു​ത്തു​ന്ന സം​ഘ​പ​രി​വാ​ർ രാ​ഷ്‌​ട്രീ​യ പ​ദ്ധ​തി​യു​ടെ കേ​ന്ദ്ര പോ​രാ​ളി​ക​ളാ​യി ദ​ക്ഷി​ണേ​ന്ത്യ​യി​ൽ പ​ല​യി​ട​ത്തും ഗ​വ​ർ​ണ​ർ​മാ​ർ ക​ള​ത്തി​ലി​റ​ങ്ങി.

ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ല​ല്ലോ. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന നി​യ​മ​ന-​പു​റ​ത്താ​ക്ക​ൽ പോ​രാ​ട്ട​ത്തി​ൽ, എ​ന്തൊ​ക്കെ ന്യൂ​ന​ത​ക​ൾ ഉ​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രാ​ണു വി​ജ​യി​ക്കേ​ണ്ട​ത്. പ​ക്ഷേ, ആ ​വി​ജ​യ​ത്തി​നു​ശേ​ഷ​വും രാ​ഷ്‌​ട്രീ​യാ​ടി​മ​ത്ത​ത്തി​ൽ​നി​ന്നു സ്വ​ത​ന്ത്ര​മാ​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യോ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ​യോ ന​മു​ക്കു ല​ഭി​ക്കി​ല്ല​ല്ലോ​യെ​ന്ന സ​ത്യം ഖേ​ദ​ക​ര​മാ​ണ്.

ഭാ​ര​താം​ബ​യു​ടെ ചി​ത്രം വ​ച്ച രാ​ജ്ഭ​വ​നി​ലെ ച​ട​ങ്ങി​ൽ​നി​ന്ന് മ​ന്ത്രി​മാ​ർ ഇ​റ​ങ്ങി​പ്പോ​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ ത​ർ​ക്ക​ത്തി​ന്‍റെ തു​ട​ക്കം. സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളി​ൽ കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ ഇ​ത്ത​രം ന​ട​പ​ടി ഇ​നി തു​ട​ര​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി. ​അ​ർ​ലേ​ക്ക​ർ​ക്കു ക​ത്തെ​ഴു​തി. തു​ട​ർ​ന്ന് ജൂ​ണ്‍ 26ന്, ​ഭാ​ര​താം​ബ​യു​ടെ ചി​ത്രം വേ​ദി​യി​ല്‍​നി​ന്നു നീ​ക്കാ​ൻ സം​ഘാ​ട​ക​ർ ത​യാ​റാ​കാ​ഞ്ഞ​തി​നാ​ൽ സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ല്‍ ചാ​ന്‍​സ​ല​റാ​യ ഗ​വ​ര്‍​ണ​ര്‍ പ​ങ്കെ​ടു​ക്കേ​ണ്ട ച​ട​ങ്ങി​നു ര​ജി​സ്ട്രാ​ർ ഡോ. ​കെ.​എ​സ്. അ​നി​ല്‍​കു​മാ​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു.

എ​ന്നാ​ല്‍, ഗ​വ​ര്‍​ണ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങ് ത​ന്‍റെ അ​റി​വി​ല്ലാ​തെ റ​ദ്ദാ​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നു വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മ​ല്‍ ര​ജി​സ്ട്രാ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. പി​ന്നാ​ലെ, വി​സി​യു​ടെ തീ​രു​മാ​നം സി​ൻ​ഡി​ക്ക​റ്റ് റ​ദ്ദാ​ക്കി. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ റ​ഷ്യ​ൻ യാ​ത്ര​യി​ലാ​യി​രു​ന്ന​തി​നാ​ൽ താ​ത്കാ​ലി​ക വി​സി​യാ​യ ഡോ. ​സി​സ തോ​മ​സ് സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ട് ഗ​വ​ർ​ണ​ർ​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്ട്രാ​റെ തി​രി​ച്ചെ​ടു​ത്ത സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നം ഗ​വ​ർ​ണ​ർ റ​ദ്ദാ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മു​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ തു​ട​ങ്ങി​വ​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​ധി​കാ​ര​ത്ത​ർ​ക്കം ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി. ​അ​ർ​ലേ​ക്ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ഡോ. ​ആ​ർ.​എ​ൻ. ര​വി വ​ർ​ഷ​ങ്ങ​ളാ​യി ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന ബി​ല്ലു​ക​ളെ​ല്ലാം പാ​സാ​യ​താ​യി ക​ണ​ക്കാ​ക്കു​ക​യും ഗ​വ​ർ​ണ​ർ​ക്കു വീ​റ്റോ അ​ധി​കാ​ര​മി​ല്ലെ​ന്നു മു​ന്ന​റി​യി​പ്പു കൊ​ടു​ക്കു​ക​യും ചെ​യ്ത സു​പ്രീം​കോ​ട​തി വി​ധി​ക്കു​ശേ​ഷ​വും ഗ​വ​ർ​ണ​ർ​മാ​ർ പ​ഠി​ച്ചി​ട്ടി​ല്ല. അ​തി​ന്‍റെ തു​ട​ർ​ച്ച​യ്ക്ക് കേ​ര​ള​ത്തി​ൽ കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ നി​മി​ത്ത​മാ​യെ​ന്നു മാ​ത്രം.

സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള ഈ ​ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ കോ​ട​തി​ക്കെ​ങ്കി​ലും ക​ഴി​ഞ്ഞേ​ക്കും. പ​ക്ഷേ, സ്വ​ത​ന്ത്ര ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗം എ​ന്ന​ത് ഉ​ട​നെ​യൊ​ന്നും സാ​ധ്യ​മാ​കി​ല്ല. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ആ​രു​ടെ കാ​ൽ​ക്കീ​ഴി​ലാ​ണെ​ന്ന​തി​ൽ മാ​ത്ര​മേ മാ​റ്റ​ങ്ങ​ളു​ണ്ടാ​കൂ. രാ​ഷ്‌​ട്രീ​യ വി​ധേ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ​യു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ച് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ഹൈ​ജാ​ക്ക് ചെ​യ്ത കോ​ള​ജു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മൊ​ക്കെ ഉ​പേ​ക്ഷി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും രാ​ജ്യ​ങ്ങ​ളി​ലേ​ക്കും കു​ടി​യേ​റു​ന്ന​ത് സ​മാ​ന്ത​ര കാ​ഴ്ച.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വൈ​സ് ചാ​ൻ​സ​ല​റും പ്രി​ൻ​സി​പ്പ​ൽ​മാ​രും പ്ര​ധാ​നാ​ധ്യാ​പ​ക​രു​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​ൻ-​ചാ​ർ​ജ് ഭ​ര​ണ​ത്തി​ലി​രി​ക്കേ, എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​രു​ചേ​ർ​ത്തി​ട്ടു​ള്ള 25 ല​ക്ഷ​ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ അ​വ​ഗ​ണി​ച്ച് വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള പി​ൻ​വാ​തി​ൽ നി​യ​മ​നം തു​ട​ര​വേ എ​ന്തു നി​ല​വാ​ര​മാ​ണ് ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്കാ​നാ​കു​ക? പി​ന്നാ​ക്ക സം​സ്ഥാ​ന​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ട്ടി ഒ​ന്നാം ന​ന്പ​റെ​ന്നു വീ​ന്പി​ള​ക്കി​യാ​ൽ തീ​രു​ന്ന​ത​ല്ല പ്ര​ശ്നം. എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ പി​ൻ​വാ​തി​ലി​ലൂ​ടെ 1.8 ല​ക്ഷം നി​യ​മ​നം ന​ട​ത്തി​യെ​ന്നാ​ണ് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ച​ത്. ഇ​തേ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്.

കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഗ​വ​ർ​ണ​ർ ഭ​ര​ണം ആ​വ​ശ്യ​മി​ല്ല. പ​ക്ഷേ, മാ​ർ​ക്കു തി​രു​ത്ത​ൽ, ക്രൂ​ര​മാ​യ റാ​ഗിം​ഗ്, വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​ക്ര​മം, ലൈം​ഗി​കാ​തി​ക്ര​മം തു​ട​ങ്ങി​യ തി​ന്മ​വ​ഴി​ക​ളും നീ​ന്തി​ക്ക​യ​റി​യ എ​സ്എ​ഫ്ഐ, വി​ദ്യാ​ഭ്യാ​സ​രം​ഗം ശു​ദ്ധീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സി​ലേ​ക്കു കു​തി​ക്കു​ന്പോ​ൾ വി​രോ​ധാ​ഭാ​സ​മാ​യി തോ​ന്നും. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ വീ​ണ്ടെ​ടു​ക്കേ​ണ്ട​തു ഗ​വ​ർ​ണ​ർ​മാ​രി​ൽ​നി​ന്നോ സം​ഘ​പ​രി​വാ​റി​ൽ​നി​ന്നോ മാ​ത്ര​മ​ല്ല. ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യ്ക്കു മ​ടി​ക്കാ​ത്ത, സ​ഹ​പാ​ഠി​ക​ളെ മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന, അ​ക്ര​മ​മാ​ണു രാ​ഷ്‌​ട്രീ​യ​മെ​ന്നു ക​രു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും; രാ​ഷ്‌​ട്ര​നി​ർ​മി​തി​യെ ഇ​ടു​ങ്ങി​യ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ന​മാ​യി ചു​രു​ക്കി​യ അ​ധ്യാ​പ​ക​രി​ൽ​നി​ന്നും മേ​ധാ​വി​ക​ളി​ൽ​നി​ന്നും; പി​ൻ​വാ​തി​ൽ​നി​യ​മ​ന​ങ്ങ​ൾ​ക്കു കാ​ത്തു​നി​ൽ​ക്കു​ന്ന രാ​ഷ്‌​ട്രീ​യ ഭി​ക്ഷാം​ദേ​ഹി​ക​ളി​ൽ​നി​ന്നും; പൊ​തു​മു​ത​ൽ​കൊ​ണ്ട് ഇ​വ​രെ​യൊ​ക്കെ തീ​റ്റി​പ്പോ​റ്റു​ന്ന അ​ധി​കാ​ര രാ​ഷ്‌​ട്രീ​യ​ത്തി​ൽ​നി​ന്നും കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ മോ​ചി​പ്പി​ച്ചേ തീ​രൂ.

Latest News

Corehub Up