കൊച്ചി: പുനര്‍മൂല്യനിര്‍ണയ പരീക്ഷയുടെ ഫലം വൈകിയതിനാല്‍ കൂടിയ മാര്‍ക്ക് ചേര്‍ക്കാന്‍ കഴിയാതിരുന്ന രണ്ട് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് അതുകൂടി ചേര്‍ത്ത് കീം റാങ്ക് പട്ടിക പുനഃക്രമീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
പത്തനംതിട്ട സ്വദേശി പി. ശ്രീഹരി, പെരുമ്പാവൂര്‍ സ്വദേശി മെല്വിന് എല്‍ദോ ബൈജു എന്നീ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് ഇരുവരുടെയും പുനര്‍നിര്‍ണയിച്ച മാര്‍ക്ക് ഉള്‍പ്പെടുത്തി പട്ടിക പുതുക്കാന്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശം നല്‍കിയത്.