കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പയ്യന്നൂർ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമാണം പൂർത്തിയാക്കിയ അഞ്ചു വീടുകളുടെ താക്കോൽദാനം ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ നിർവഹിക്കും.
ഇന്നു രാവിലെ 11ന് പയ്യന്നൂർ കോളജിൽ നടക്കുന്ന ചടങ്ങിൽ എം. വിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. കെ കെ. സാജു, എൻഎസ്എസ് റീജിയണൽ ഡയറക്ടർ ഡോ. വൈ.സം. ഉപ്പിൻ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും പയ്യന്നൂർ കോളജിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് അഞ്ച് സ്നേഹവീടുകളുടെ നിർമാണം പൂർത്തിയാക്കിയത്.കണ്ണൂർ സർവകലാശാല വിദ്യാർഥിക്ഷേമ വിഭാഗം ഡയറക്ടർ ഡോ. പി.വി. ജിഷ, ജനപ്രതിനിധികൾ സർവകലാശാലാ-കോളജ് അധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും.