Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Khamenei Funeral

ഞ​ങ്ങ​ൾ ന​ല്ല​വ​രാ​യ​തു​കൊ​ണ്ട് ഒ​രി​ട​വേ​ള ത​ന്നു; ഇ​റാ​നെ പ​രി​ഹ​സി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ൻ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​യു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഇ​റാ​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഞ​ങ്ങ​ൾ വ​ള​രെ ന​ല്ല​വ​രാ​യ​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ചെ​യ്‌​ത​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യു​ടെ 250-ാം സ്വാതന്ത്ര്യദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൗ​ണ്ട് റ​ഷ്മോ​റി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്. അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന്‍റെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ ഇ​റാ​ന്‍റെ ആ​ത്മ​വി​ശ്വാ​സം പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. ഇ​പ്പോ​ൾ യു​എ​സു​മാ​യി ഒ​രു ക​രാ​റി​ലെ​ത്താ​ൻ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

നി​ല​വി​ൽ ഖ​മ​ന​യി​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ങ്ങ​ൾ അ​വ​ർ​ക്ക് ഒ​രാ​ഴ്‌​ച​ത്തെ സ​മ​യം അ​നു​വ​ദി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ക്കു​ന്ന​താ​ണ് അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​ദി​ന വേ​ദി​യി​ലെ ട്രം​പി​ന്‍റെ ഈ ​പു​തി​യ പ്ര​സ്താ​വ​ന.

Latest News

Corehub Up