NRI
ഹണ്ടിംഗ്ടൺ വാലി (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി റിംഗിൾ ബിജു, അകില സണ്ണി, ജെയ്സി ജോൺ, ബിസ്മി വർഗീസ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം ദേവാലയത്തിൽ സന്ദർശനം നടത്തി. ഇടവക വികാരി വെരി റവ. സി.ജെ. ജോൺസൺ കോറെപ്പിസ്കോപ്പയും ഇടവക കമ്മിറ്റിയും ടീമിനെ സ്വാഗതം ചെയ്തു.
വെരി റവ. സി.ജെ. ജോൺസൺ കോർപ്പിസ്കോപ്പ കോൺഫറൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും കോൺഫറൻസിനു വേണ്ടിയുള്ള ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ എല്ലാ ഇടവക അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് പ്രധാന പ്രഭാഷകർ.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് സിറക്യൂസ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ചെറിയാൻ പെരുമാൾ, അനിൽ തോമസ്, ജെന്നിഫർ അലക്സ്, ജൂലിയ അലക്സ്, ആൻഡ്രൂ തോമസ്, ആഞ്ചലി തോമസ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം ദേവാലയത്തിൽ സന്ദർശനം നടത്തി.
ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യുവും ഇടവക കമ്മിറ്റിയും ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. ഫാ. ഗീവർഗീസ് മാത്യു കോൺഫറൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും കോൺഫറൻസിനു വേണ്ടിയുള്ള ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ എല്ലാ ഇടവക അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മീഡിയ ടീമിലെ അനിൽ തോമസ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയമായ കൃപയുടെ പാത്രങ്ങളെ കുറിച്ച് സംസാരിക്കുകയും കോൺഫറൻസ് തീയതി, സ്ഥലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
NRI
മാഷർ (പെൻസിൽവാനിയ): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫിന് മാഷർ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ശ്രദ്ധേയമായ തുടക്കം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി റിംഗിൾ ബിജു, ഡോ. റെബേക്ക പോത്തൻ, അകില സണ്ണി, ബിസ്മി വർഗീസ്, സജി പോത്തൻ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം ദേവാലയം സന്ദർശിച്ചു.
ഇടവക വികാരി ഫാ. ഡോ. ജോൺസൺ സി. ജോൺ, സെക്രട്ടറി ജോയൽ ജോൺസൺ, ട്രഷറർ ഷാജി ജോൺ എന്നിവരോടൊപ്പം ഇടവകാംഗങ്ങളും കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . കൃപയുടെ പാത്രങ്ങൾ എന്നതാണ് ചിന്താ വിഷയം. ഫാ. ഡോ. ജോൺസൺ സി. ജോൺ രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഡോ. റെബേക്ക പോത്തൻ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും കോൺഫറൻസ് തീയതി, സ്ഥലം, പ്രഭാഷകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും സുവനീറിലേക്ക് ലേഖനങ്ങൾ അയക്കാൻ ഇടവക അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
NRI
ക്വീൻസ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താവിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ജോൺ താമരവേലിൽ, മാത്യൂ വർഗീസ്, ഷെറിൻ എബ്രഹാം, പ്രേംസി ജോൺ, ഐറിൻ പോൾ, ഈതൻ കൂട്ടുമാത, ജയ്ഡൻ എബ്രഹാം, ജെസ്ലിൻ വിൽസൺ, ഇവാൻ കൂട്ടുമാത, എബ്രഹാം ജോസഫ്, ആബൽ ജേക്കബ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
NRI
ഇർവിംഗ്: ഡാളസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റിന് ഡാളസിൽ വേദിയൊരുങ്ങുന്നു. ടൂർണമെന്റിന്റെ ആവേശകരമായ കിക്കോഫ് ചടങ്ങ് ഇർവിംഗിൽ നടന്നു.
ഇരുന്നൂറിലധികം കായികപ്രേമികളുടെ സാന്നിധ്യം കൊണ്ട് ഗംഭീരമായ കിക്ക് ഓഫ് ചടങ്ങ് ഡാളസിലെ വോളിബോൾ ആവേശം വാനോളമുയർത്തിയ ആഘോഷമായി മാറി. റവ. ഫാ. ബിൻസ് ചേത്തലിൽ നിർവഹിച്ച പ്രാർഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി.
Sports
ലുഥിയാന: ഇന്ത്യന് ഫുട്ബോള് ലീഗ് എന്നു പേരുമാറിയ ഐ ലീഗിന്റെ 2025-26 സീസണിന് ഇന്നു കിക്കോഫ്. ഇന്ത്യയിലെ ഒന്നാം ഡിവിഷന് പദവി നഷ്ടപ്പെട്ട ഐ ലീഗിന്റെ പേരുമാറ്റത്തിനുശേഷമുള്ള ആദ്യ സീസണ് ആണ് ഇന്നു തുടങ്ങുന്നത്.
സീസണിന്റെ ഉദ്ഘാടന മത്സരത്തില് വൈകുന്നേരം നാലിന് നാംധാരി എഫ്സി ഐസ്വാള് എഫ്സിയുമായി ഏറ്റുമുട്ടും. വൈകുന്നേരം 6.30ന് മലബാറിയന്സ് എന്നറിയപ്പെടുന്ന ഗോകുലം കേരള എഫ്സി ഇറങ്ങും. ചന്മരി എഫ്സിയാണ് ഗോകുലം കേരളയുടെ എതിരാളികള്.
NRI
പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ഡെലവെയർ വാലി സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താവിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ഡെലവെയർ വാലി സെന്റ് ജോൺസ് ദേവാലയത്തിൽ റിംഗിൾ ബിജു, സ്റ്റെഫനി ബിജു, അഖില സണ്ണി എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ വികാരി ഫാ. ടോജോ ബേബിയും ഇടവക കമ്മിറ്റിയും കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.
NRI
ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഈ മാസം 11ന് ജോൺ താമരവേലിൽ (ട്രഷറർ), ആശ ജോർജ് (ജോയിന്റ് സെക്രട്ടറി),ജോബി ജോൺ (ഭദ്രാസന കൗൺസിൽ അംഗം), മാത്യു ജോഷ്വ (മുൻ ട്രഷറർ), ലിസ് പോത്തൻ (മുൻ ജോയിന്റ് ട്രഷറർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), രാജൻ പടിയറ (ഘോഷയാത്ര കോഓർഡിനേറ്റർ) എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
കിക്കോഫ് മീറ്റിംഗിൽ ഇടവക വികാരി ഫാ. എം.കെ. കുര്യാക്കോസ്, അസിസ്റ്റന്റ് വികാരി ഫാ. സുജിത് തോമസ്, ദേവാലയ സെക്രട്ടറി സഞ്ജു ജോൺ, ട്രസ്റ്റി പോൾ സി. ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ ബിനു മാത്യു, ഭദ്രാസന അസംബ്ലി അംഗം ബിന്നി ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.
ഫാ. എം.കെ. കുര്യാക്കോസ് കോൺഫറൻസ് ടീമിനെ ഇടവകയിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു. ജോൺ താമരവേലിൽ കോൺഫറൻസ് ടീമിലെ അംഗങ്ങളെ പരിചയപ്പെടുത്തുകയും കോൺഫറൻസിന്റെ ദൗത്യത്തെ കുറിച്ച് സംസാരിക്കുകയും എല്ലാ ഇടവക അംഗങ്ങളേയും കോൺഫറൻസിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ആശ ജോർജ് ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ തീയതി, തീം, മുഖ്യ പ്രഭാഷകർ, സ്ഥലം എന്നിവയെക്കുറിച്ച് സംസാരിച്ചു.
NRI
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ സംഘടിപ്പിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്ക് ഓഫ് വൻ വിജയമായി
2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താവിഷയം
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി സ്റ്റാറ്റൻ ഐലൻഡ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം അംഗങ്ങളായ റിംഗിൾ ബിജു (ജോയിന്റ് ട്രഷറർ), ആശ ജോർജ് (ജോയിന്റ് സെക്രട്ടറി), അകില സണ്ണി, ഉമ്മൻ സ്കറിയ എന്നിവർ സന്ദർശനം നടത്തി.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ് - പുതുവത്സര പരിപാടികൾക്കും ജനുവരി 10ന് തുടക്കമാകും. ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറ് മുതൽ 8.30 വരെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേൽക്കും. ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സണും വിത്സൺ ചെറിയാനുമാണ് ഈ ആഘോഷ പരിപാടികളിലെ മുഖ്യാതിഥികൾ.
ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ഷൈനി വിത്സണും മുൻ അന്താരാഷ്ട്ര നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിത്സൺ ചെറിയാനും പങ്കെടുക്കുന്നത് സുവർണ ജൂബിലി വർഷത്തിന് ഏറെ മാറ്റുകൂട്ടുമെന്നു പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു
ആർട്ട് ഡയറക്ടർ സുബി ഫിലിപ്പ്, ട്രെഷറർ ദീപക് നായർ എന്നിവരുടെ നേതൃത്വത്തിൽ ഡാളസിലെ വിവിധ കലാ സാംസ്കാരിക സംഘടനകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, കരോൾ ഗീതങ്ങൾ എന്നിവയോടെയാണ് അസോസിയേഷന്റെ 50 വർഷങ്ങളുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയെന്നു സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.
NRI
ന്യൂയോർക്ക്: സിൽവർ ജൂബിലി നിറവിൽ നിൽക്കുന്ന ഷിക്കാഗോ സീറോമലബാർ രൂപതയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9,10,11 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ് ന്യൂയോർക്കിലെ ബുക്കാനൻ സെന്റ് ജോസഫ് മിഷനിൽ വിജയകരമായി നടന്നു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം വിശ്വാസികളിൽ നിന്നും രജിസ്ട്രേഷനുകൾ ഏറ്റുവാങ്ങി. നിരവധിപ്പേർ കൺവൻഷനിൽ പങ്കെടുക്കുന്നതിൽ താത്പര്യം അറിയിച്ചു മുന്നോട്ടുവന്നു.
ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്റലാണ് സീറോമലബാർ യുഎസ്എ കൺവൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻമാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.
NRI
ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ രൂപത 25 വർഷം പൂർത്തിയാക്കുന്നതിന്റെ രജതജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്റെ കിക്കോഫ് ന്യൂയോർക്കിലെ റോക്ക്ലാൻഡ് ഹോളി ഫാമിലി സീറോമലബാർ പള്ളിയിൽ നടന്നു.
ഞായറാഴ്ച നടന്ന മനോഹരമായ ചടങ്ങുകൾക്ക് ജൂബിലി കൺവീനർ ഫാ. ജോൺ മേലേപ്പുറം നേതൃത്വം നൽകി. ഇടവക വികാരി ഫാ. സ്റ്റീഫൻ കണിപ്പള്ളിലിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ, കൺവീനർ ഫാ. ജോൺ മേലേപ്പുറത്തെയും ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയെയും ഹൃദ്യമായി സ്വീകരിച്ചു.
സന്തോഷ് വർഗീസ്, ചെറിയാൻ മാത്യു, ജോസഫ് പള്ളിപുറത്തുകുന്നേൽ, ജോയ് തറത്തട്ടേൽ, ജെസി ജോസഫ്, തോമസ് പാലാച്ചേരി, ഷൈൻ റോയ് എന്നിവർ കിക്കോഫിന് നേതൃത്വം നൽകി.
വിശ്വാസവും അറിവും സൗഹൃദങ്ങളും പങ്കുവയ്ക്കുവാനുള്ള അനുഗ്രഹീതമായ വേദിയാണ് കൺവൻഷനെന്നും യുവജനങ്ങളെ പ്രത്യേകം ഇതിലേക്ക് കൊണ്ടുവരണമെന്നും ഫാ. ജോൺ തന്റെ സന്ദേശത്തിൽ വിശദീകരിച്ചു. രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഈ വേളയിൽ ആഘോഷിക്കുന്നുണ്ട്.
NRI
ടെക്സസ്: ഇന്ത്യയ്ക്ക് പുറത്തെ പ്രഥമ സീറോമലബാർ രൂപതയായ ഷിക്കാഗോ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സീറോമലബാർ ദേശീയ കൺവൻഷന്റെ ഔദ്യോഗിക കിക്കോഫ് കോപ്പൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് കിക്കോഫ് നിർവഹിച്ചു.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് പിതാവിനേ സ്നേഹോഷ്മളമായി സ്വീകരിച്ചു.
ഇടവകയിലെ കൺവൻഷൻ പ്രതിനിധികളും ട്രസ്റ്റിമാരുമായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവർ കിക്കോഫ് വിജയകരമാക്കുന്നതിൽ നേതൃത്വം നൽകി.
നിരവധിപേരാണ് ഇടവകയിൽ നിന്ന് കൺവൻഷനു പങ്കെടുക്കാൻ തദവസരത്തിൽ രജിസ്റ്റർ ചെയ്തത്. മാർ ജോയ് ആലപ്പാട്ട് വിശ്വാസികളെ അഭിസംബോധന ചെയ്തു. രൂപത സ്ഥാപിതമായ ശേഷം 85 ഓളം ദേവാലയങ്ങളും 75 വൈദികരുമുള്ള വലിയ സഭാസമൂഹമായി സീറോമലബാർ സഭ അമേരിക്കയിൽ പടർന്നു പന്തലിച്ചു.
അമേരിക്കയിലെ ഒരു വലിയ കുടുംബമായി അതിവേഗം വളർന്ന സഭയ്ക്കു കൂടുതൽ ഉണർവ് നേടാനുള്ള സമയമാണിതെന്നും മാർ ജോയ് ആലപ്പാട്ട് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
തലമുറകളുടെ സംഗമം, സൗഹൃദ കൂട്ടായ്മ, ശോഭനമായ സഭയുടെ ഭാവിക്കുവേണ്ടിയുള്ള ചർച്ചകൾ, യുവജന പങ്കാളിത്തം എന്നിവയാണ് ഈ കൺവെൻഷനിലൂടെ ലക്ഷ്യമിടുന്നതെന്നും വിശ്വാസ പ്രഘോഷണത്തിന്റെ ഈ മഹാസമ്മേളനത്തിലേക്ക് രൂപതയിലെ എല്ലാ കുടുംബങ്ങളേയും ക്ഷണിക്കുന്നതായും മാർ ജോയ് ആലപ്പാട്ട് പറഞ്ഞു.
രൂപതയുടെ പ്രഥമ മെത്രാനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജതജൂബിലി കൂടിയാണ് ഈ വേളയിൽ ആഘോഷിക്കുന്നത്. കഴിഞ്ഞ 25 വർഷങ്ങളിലായി രൂപത കൈവരിച്ച വളർച്ചയിൽ പങ്കാളികളായ ഏവരെയും മാർ ആലപ്പാട്ട് ആദരപൂർവം ഓർമിച്ചു. ഇടവക വികാരി ഫാ. മാത്യു , ഇടവകാംഗങ്ങളുടെ പൂർണ സഹകരണവും പങ്കാളിത്തവും വാഗ്ദാനം ചെയ്തു.
NRI
ഫീനിക്സ്: രജതജൂബിലി ആഘോഷിക്കുന്ന ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിൽവച്ചു നടക്കുന്ന സീറോ മലബാർ കൺവൻഷന്റെ ഇടവകതല കിക്കോഫ്, അരിസോനയിലെ ഫീനിക്സ് ഹോളി ഫാമിലി ദേവാലയത്തിൽ, രൂപത പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിൽ ഡിസംബർ ഏഴിന് ആഘോഷമായി സംഘടിപ്പിച്ചു.
കൺവൻഷനിലേക്ക് ഇടവകയിലെ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതിനായി എത്തിച്ചേർന്ന രൂപത പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കലിനെയും കൺവൻഷൻ ചെയർമാൻ ബിജു സി. മാണിയെയും, കൺവൻഷൻ സെക്രട്ടറി ബീന വള്ളികളത്തിലിനേയും ഇടവക വികാരി റവ. ഫാ. ഡെൽസ് അലക്സിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു
കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ വിശ്വാസികളിൽ നിന്നും റജിസ്ട്രേഷനുകൾ ഏറ്റുവാങ്ങി. നിരവധിപ്പേർ കൺവൻഷനിൽ പങ്കെടുക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചു. വളരെ മികച്ച പ്രതികരണമാണ് ഇടവകയിൽ നിന്നും കൺവൻഷൻ കിക്കോഫിന് ലഭിച്ചത്.
മഹത്തായ ആത്മീയ, സാംസ്കാരിക, പൈതൃക സംഗമത്തിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ആഹ്വാനം ചെയ്തു. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും രൂപത ആഘോഷിക്കുന്നു.
കൺവൻഷൻ ജൂബിലി കമ്മിറ്റി ചെയർമാൻ ബിജി സി. മാണി കൺവൻഷനെ പറ്റി വിശദമായി പ്രതിപാദിച്ചു. 2026 ജൂലൈ മാസം നടക്കുന്ന സീറോ മലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി അദ്ദേഹം അറിയിച്ചു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിംഗ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്.
ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും കൺവൻഷൻ കമ്മിറ്റി ചെയർമാൻ ബിജി സി. മാണി അഭ്യർഥിച്ചു.
കൺവൻഷന്റെ പ്രോഗ്രാമുകളെപ്പറ്റി സെക്രട്ടറി ബീന വള്ളിക്കളം വിവരിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വാദ്യമാകുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്നു ബീന അറിയിച്ചു.
ദിവസേനയുള്ള കുർബാന, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാർന്ന വിഷയാവതരണങ്ങളും, സംഘടനാകൂട്ടായ്മകളും, കലാപരിപാടികളും, മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.
അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയസാംസ്കാരിക സംഗമത്തിൽ പങ്കാളികളാവാൻ ഏവരെയും കൺവൻഷൻ ടീം സ്വാഗതം ചെയ്തു.
കൺവൻഷൻ കോഓർഡിനേറ്റർമാരായ ആന്റോ യോഹന്നാൻ, ലിലി സിറിയക്, ടാനിയ ടോം, പോൾ ചാക്കോള, കൈക്കാരൻമാരായ ഷാഗി ജോസഫ്, തോമസ് കണ്ണമ്പള്ളിൽ തുടങ്ങിയവർ കിക്കോഫിന് നേതൃത്വം നൽകി.
ഫീനിക്സ് ഹോളി ഫാമിലി ഇടവകയിലെ വികാരിയച്ചന്റേയും , ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു.
NRI
ന്യൂയോർക്ക്: സിൽവർ ജൂബിലി നിറവിൽ നിൽക്കുന്ന ഷിക്കാഗോ സീറോമലബാർ രൂപതയുടെ ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്റെ ബ്രോങ്ക്സ് ഫൊറോന ഇടവകതല രജിസ്ട്രേഷൻ കിക്കോഫ് ഈ മാസം ഏഴിന് നടന്നു.
കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ജനറൾ റവ. ഫാ. ജോൺ മേലേപ്പുറം വിശ്വാസികളിൽ നിന്നും രജിസ്ട്രേഷനുകൾ ഏറ്റുവാങ്ങി. നിരവധിപ്പേർ കൺവൻഷനിൽ പങ്കെടുക്കാൻ താത്പര്യം അറിയിച്ചു.
ഷിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിലാണ് സീറോമലബാർ യുഎസ്എ കൺവൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻമാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു.