Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kikoff

ഗോ​ളാ​ന്ത​രം...

കാ​ല്‍​പ്പ​നി​ക​ത​യ്‌​ക്കൊ​ത്ത തു​ട​ക്ക​വു​മാ​യി കാ​റ്റു​നി​റ​ച്ച തു​ക​ല്‍​പ്പ​ന്ത് ഉ​രു​ണ്ടു​തു​ട​ങ്ങി. ചി​പ്പ് ഒ​ളി​പ്പി​ച്ച ട്രി​യോ​ന്‍​ഡ പ​ന്ത് മു​ത​ല്‍, ക​ളി​ക്കാ​രെ സ്‌​കാ​ൻ ചെ​യ്ത് ഓ​രോ ചു​വ​ടും നി​രീ​ക്ഷി​ക്കുന്ന എ​ഐ സം​വി​ധാ​ന​ങ്ങ​ള്‍​വ​രെ​യാ​യു​ള്ള അ​ത്യാ​ധു​നി​ക ഫി​ഫ ലോ​ക​ക​പ്പി​ന് ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ കി​ക്കോ​ഫ്. ആ​തി​ഥേ​യ​രാ​യ മെ​ക്‌​സി​ക്കോ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ട്ട​തോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യ​ത്.

ച​രി​ത്രം ഉ​റ​ങ്ങു​ന്ന മെ​ക്‌​സി​ക്കോ സി​റ്റി​യി​ലെ ആ​സ്‌​ടെ​ക്ക സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു 2026 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ കി​ക്കോ​ഫ്. മെ​ക്‌​സി​ക്കോ​യ്ക്ക് ഒ​പ്പം മ​റ്റ് ആ​തി​ഥേ​യ​രാ​യ അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​ദ്ഘാ​ട​ന സം​ഗീ​ത നി​ശ​ക​ള്‍ അ​ര​ങ്ങേ​റി.

കൊ​ളം​ബി​യ​ന്‍ പോ​പ് ഗാ​യി​ക​യാ​യ ഷ​ക്കീ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫി​ഫ 2026ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​ന​മാ​യ 'ഡാ​യ്... ഡാ​യ്'... ആ​രാ​ധ​ക​രെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി. ഷ​ക്കീ​റ​യ്‌​ക്കൊ​പ്പം ബ്രൂ​ണ ബോ​യും ചേ​ര്‍​ന്നാ​ണ് 'ഡാ​യ്...​ഡാ​യ്... ആ​ല​പ്പി​ച്ച​ത്.

1970, 1986 ലോ​ക​ക​പ്പു​ക​ളി​ലും മെ​ക്‌​സി​ക്കോ വേ​ദി​യാ​യി​രു​ന്നു. 1994ല്‍ ​ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച അ​മേ​രി​ക്ക​യ്ക്ക് ഇ​തു ര​ണ്ടാം ലോ​ക​ക​പ്പ്. കാ​ന​ഡ​യ്ക്ക് ക​ന്നി അ​വ​സ​രം.​ആ​തി​ഥേ​യ രാ​ജ്യ​ങ്ങ​ളു​ടെ ച​രി​ത്ര​വും സം​സ്‌​കാ​ര​വും സ​മ​ന്വ​യി​പ്പി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ന്‍റെ കി​ക്കോ​ഫി​നു മു​മ്പ് അ​ര​ങ്ങേ​റി.

ഒ​ളി​മ്പി​ക്‌​സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് അ​ണി​യി​ച്ചൊ​രു​ക്കി​യ മാ​ര്‍​ക്കോ ബാ​ലി​ച്ചാ​യി​രു​ന്നു ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ​യും ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍. കൊ​ളം​ബി​യ​ന്‍ ഗാ​യ​ക​ന്‍ ജെ. ​ബാ​ല്‍​വി​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഗാ​യി​ക ടൈ​ല, പോ​പ് ബാ​ന്‍​ഡാ​യ മ​നാ, മെ​ക്‌​സി​ക്ക​ന്‍ ഗാ​യി​ക​മാ​രാ​യ ബെ​ലി​ന്‍​ഡ, ലി​ല ഡൗ​ണ്‍​സ്, മെ​ക്‌​സി​ക്ക​ന്‍ ഗാ​യ​ക​ന്‍ അ​ല​ജാ​ന്‍​ഡ്രോ ഫെ​ര്‍​ണാ​ണ്ട​സ്, മെ​ക്‌​സി​ക്ക​ന്‍ സം​ഗീ​ത സം​ഘ​മാ​യ ലോ​സ് എ​യ്ഞ്ച​ല​സ് അ​സു​ലെ​സ് തു​ട​ങ്ങി​യ വ​ന്‍ സം​ഘ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​ന ആ​ഘോ​ഷ​ത്തി​നു കൊ​ഴു​പ്പേ​കി. ഇ​നി​യു​ള്ള ദി​ന​ങ്ങ​ളി​ല്‍ ഗോ​ളും ആ​ര​വ​വും ഭൂ​ഗോ​ള​ത്തെ കീ​ഴ​ട​ക്കും...

Latest News

Corehub Up