Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Killed Domestic Dogs

Palakkad

തെ​രു​വു​നാ​യ്ക്ക​ൾ അ​പ്ര​ത്യ​ക്ഷ​രാ​കു​ന്നു ; മേ​ലേ​പ്പ​യ്യാ​നി​യി​ൽ പു​ലി വീണ്ടും വ​ള​ർ​ത്തു​നാ​യ്ക്ക​​ളെ കൊ​ന്നു

ക​ല്ല​ടി​ക്കോ​ട്: മേ​ലേ​പ്പ​യ്യാ​നി​യി​ൽ പു​ലി വ​ള​ർ​ത്തു​നാ​യ്ക്ക​ക​ളെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് മേ​ലേ​പ്പ​യ്യാ​നി തു​റ​ക്ക​ൽ ജോ​സി​ന്‍റെ വീ​ട്ടി​ലെ ര​ണ്ടു വ​ള​ർ​ത്തു​നാ​യ്ക്ക​ളെ പു​ലി ആ​ക്ര​മി​ച്ച​ത്.

ഒ​രെ​ണ്ണ​ത്തി​നെ പു​ലി കൊ​ണ്ടു​പോ​യി. മ​റ്റൊ​ന്നി​നെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ഴി​ഞ്ഞ മാ​സം സ​മീ​പ​ത്തെ വി​ടു​ക​ളി​ൽ നി​ന്നും നാ​യ​ക​ളെ കാ​ണാ​താ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.ആ​ടു​ക​ളും പ​ശു​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വ​ന്യ​മൃ​ഗ​ങ്ങ​ൾ പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തും കൊ​ന്ന് പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

കാ​ട്ടാ​ന​ക​ളും കാ​ട്ടു​പ​ന്നി​ക​ളും പു​ലി​യും ക​ടു​വ​യും ക​ര​ടി​യും സ്ഥി​ര​മാ​യി എ​ത്താ​റു​ണ്ടെ​ന്ന് പ്ര​ദേ​ശ​ത്തെ വീ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​ല​ർ​ച്ചെ പ​ള്ളി​യി​ലേ​യ്ക്ക് പോ​കു​മ്പോ​ൾ കാ​ട്ടാ​ന​ക​ളേ​യും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളേ​യും​ക​ണ്ട് വ​ഴി​മാ​റി പോ​കു​ന്ന​തു പ​തി​വാ​ണെ​ന്നു മേ​രീ​മാ​താ പ​ള്ളി​യി​ലെ ദേ​വാ​ല​യ ശു​ശ്രൂ​ഷി​യാ​യ കു​ള​മ്പു​ള്ളി​ക്ക​ട്ട​യി​ൽ ജോ​സ് പ​റ​ഞ്ഞു.

അ​തി​രാ​വി​ലെ റ​ബ​ർ ടാ​പ്പിം​ഗി​നാ​യി പോ​കു​ന്ന​വ​രും ഭീ​തി​യി​ലാ​ണി​പ്പോ​ള്‌. സ​മീ​പ​ത്ത് വ​നം​വ​കു​പ്പി​ന്‍റെ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​ത്തെ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്.ക​ല്ല​ടി​ക്കോ​ട​ൻ മ​ല​യു​ടെ അ​ടി​വാ​ര​ത്തെ​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ൾ രാ​ത്രി​യും പ​ക​ലും കൃ​ഷി​യി​ട​ത്തി​ലും സ​മീ​പ​ത്തെ കാ​ടു​ക​ളി​ലു​മാ​ണ് ത​മ്പ​ടി​ക്കു​ന്ന​ത്.

Latest News

Corehub Up