Kerala
കാസര്‍ഗോഡ്: പാലാവയല് മലാങ്കടവില്‍ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. മലാങ്കടവ് ടൗണിനു സമീപം സുനില്‍ കുട്ടങ്കലിന്റെ പുരയിടത്തിലൂടെ ഒഴുകുന്ന തോട്ടില്‍ കുളിക്കാനിറങ്ങിയവരാണ് പാമ്പിനെ കണ്ടത്.
തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഭീമനടിയിലെ ഫോറസ്റ്റ് ഓഫീസിലെ ജിഷ്ണു, അനൂപ്, സൗരവ് എന്നിവര്‍ പാമ്പിനെ പിടികൂടുകയായിരുന്നു. ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, വാര്‍ഡ് അംഗം ജോളി പേണ്ടാനം എന്നിവര്‍ സ്ഥലത്തെത്തി.
District News
കുളത്തൂപ്പുഴ: വീട്ടുപുരയിടത്തിലെത്തിയ രാജവെമ്പാലയെ പിടികൂടി വനത്തിൽ വനപാലകർ വിട്ടയച്ചു. ജനവാസമേഖലയിൽ ആറ്റിനു കിഴക്കേക്കര ആമക്കുളം ചതുപ്പിൽ വീട്ടിൽ ജോർജിന്റെ പുരയിടത്തിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീട്ടുകാർ രാജവെമ്പാലയെ കണ്ടത്.
വീടിനു പിൻഭാഗത്തെ വിറകുപുരയിൽ അടുക്കിയിരുന്ന വിറക് കൂട്ടത്തിനകത്താണ് കൂറ്റൻ രാജവെമ്പാലയെ കണ്ടത്.
വീട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തെന്മല റെയിഞ്ച് റാപ്പി ഡ്റെസ്പോൺസ് ടീം സ്ഥലത്തെ ത്തുകയും ചെയ്തു.ആർആർടി അംഗം വി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഏറെ ശ്രമപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്. സെക്ഷൻ ഫോറസ്റ്റർ അരുൺ, ബീറ്റ് ഫോറസ്റ്റർ ശ്യാം തുടങ്ങിയവരും ചേർന്നു പാമ്പിനെ പിടികൂടി ശെന്തുരുണി വനമേഖലയിലെത്തിച്ച് തുറന്നുവിട്ടു
Kerala
കണ്ണൂർ: കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കണ്ണൂർ ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി.കേളപ്പന്റെ വീട്ടിൽ നിന്നാണ് അതിസാഹസികമായി രാജവെമ്പാലയെ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി ഒന്നരയോടെ കട്ടിലിനടിയിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഭീമൻ രാജവെമ്പാലയെ കണ്ടത്. നേരത്തെയും ശബ്ദം കേട്ടെങ്കിലും വീട്ടുകാർ കാര്യമാക്കിയിരുന്നില്ല.
പിന്നീട് അസ്വാഭാവിക ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പത്തിവിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പ് അധികൃതർ പാമ്പിനെ പിടികൂടുകയായിരുന്നു.