Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : King Of Lies

നു​ണ​ക​ളു​ടെ രാ​ജാ​വിന്‍റെ ഭരണം തു​ട​ച്ചു​മാ​റ്റാ​നു​ള്ള പോ​രാ​ട്ടം: എം.​എ. ബേ​ബി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ​​​​യും കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ​​​​യും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ​​​​യും ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ ഇ​​​​നി രാ​​​​ജ്യ​​​​ത്തു ന​​​​ട​​​​പ്പി​​​​ല്ലെ​​​​ന്ന സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് ‘ച​​​​ലോ ദി​​​​ല്ലി’ മ​​​​ഹാ​​​​റാ​​​​ലി ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്ന് സി​​​പി​​​എം ​ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ. ബേ​​​​ബി. ഡ​​​​ൽ​​​​ഹി രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്ത് ഇ​​​​ന്ത്യ സ​​​​ഖ്യം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ജ​​​​ന​​​​കീ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു പ്രസംഗിക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ പു​​​​റ​​​​ത്താ​​​​ക്കാ​​​​നും നു​​​​ണ​​​​ക​​​​ളു​​​​ടെ രാ​​​​ജാ​​​​വാ​​​​യ മോ​​​​ദി​​​​യു​​​​ടെ ഭ​​​​ര​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​മു​​​​ള്ള നി​​​​ർ​​​​ണാ​​​​യ​​​​ക പോ​​​​രാ​​​​ട്ട​​​​ത്തി​​​​നാ​​​​ണ് രാ​​​​ജ്യ​​​​ത്തു തു​​​​ട​​​​ക്ക​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ഹാ​​​​ത്മാ​​​ഗാ​​​​ന്ധി, ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു, ബി.​​​​ആ​​​​ർ. അം​​​​ബേ​​​​ദ്ക​​​​ർ, സ​​​​ർ​​​​ദാ​​​​ർ വ​​​​ല്ല​​​​ഭ് ഭാ​​​​യി പ​​​​ട്ടേ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ മ​​​​ഹാ​​​​ര​​​​ഥ​​​​ന്മാ​​​​രു​​​​ടെ​​​​യും ഭ​​​​ഗ​​​​ത് സിം​​​​ഗി​​​​ൽ​​​നി​​​​ന്ന് ആ​​​​വേ​​​​ശം ഉ​​​​ൾ​​​​ക്കൊ​​​​ണ്ട യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്ക് രാം​​​​ലീ​​​​ല മൈ​​​​താ​​​​നം സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി രാ​​​ജ്യ​​​ത്തി​​​ന്‍റെ രാ​​​​ഷ്‌​​​ട്രീ​​​യ​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ പു​​​​തി​​​​യൊ​​​​രു പോ​​​​രാ​​​​ട്ട​​​​ത്തി​​​​നാ​​​​ണ് ഈ ​​​​മ​​​​ണ്ണ് ഇ​​​​പ്പോ​​​​ൾ സാ​​​​ക്ഷി​​​​യാ​​​​കു​​​​ന്ന​​​​ത്.

സം​​​​ഘ​​​​പ​​​​രി​​​​വാ​​​​റി​​​​ൽ​​​നി​​​​ന്നു രാ​​​​ജ്യ​​​​ത്തെ മോ​​​​ചി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ര​​​​ണ്ടാം സ്വാ​​​​ത​​​​ന്ത്ര്യ​​​സ​​​​മ​​​​ര പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നാ​​​​ണ് ഇ​​​​വി​​​​ടെ തി​​​​രി​​​​തെ​​​​ളി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ സി​​​പി​​​​എ​​​മ്മും ഇ​​​​ട​​​​തു​​​​പ​​​​ക്ഷ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും എ​​​​പ്പോ​​​​ഴും മു​​​​ൻ​​​​നി​​​​ര​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും എം.​​​​എ. ബേ​​​​ബി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up