Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kits

വാ​ടാ​ന​പ്പ​ളി​യി​ലും ബി​ജെ​പി കി​റ്റ് വി​ത​ര​ണം ന​ട​ത്തു​ന്നെ​ന്ന് കോ​ൺ​ഗ്ര​സ്; പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ

തൃ​ശൂ​ർ: മ​ണ​ലൂ​ർ മ​ണ്ഡ​ല​ത്തി​ലും വോ​ട്ടി​നാ​യി കി​റ്റ് വി​ത​ര​ണ​ത്തി​ന് ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ്. വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ 500ല​ധി​കം കി​റ്റു​ക​ൾ ക​ണ്ടെ​ത്തി.

വാ​ടാ​ന​പ്പളി സെ​ന്‍റ​റി​ന് അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​മ്പ്യ​ൻ​സ് എ​ന്‍റ​ർ​പ്രൈ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് കി​റ്റ് ത​യാ​റാ​ക്കി വ​ച്ചി​രു​ന്ന​ത്. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ സ്ഥ​ല​ത്ത് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും പി​ന്നാ​ലെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും എ​ത്തി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഒ​ള​രി​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും ബി​ജെ​പി നേ​താ​വി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. കി​റ്റു​ക​ൾ ത​യാ​റാ​ക്കി​യ​ത് ബി​ജെ​പി നേ​താ​വ് രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞി​ട്ടെ​ന്ന് കാ​ർ​ത്തി​ക സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ട​മ ബി​മ​ൽ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

100ല​ധി​കം കി​റ്റു​ക​ൾ ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 50 കി​റ്റു​ക​ളു​ടെ പ​ണം ത​ന്നെ​ന്നും 48 പേ​ർ എ​ത്തി കി​റ്റു​ക​ൾ വാ​ങ്ങി​യെ​ന്നും ബി​മ​ൽ പ​റ​ഞ്ഞി​രു​ന്നു.

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്തെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തി​ന് വ​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. ബി​ജെ​പി നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വോ​ട്ടി​ന് വേ​ണ്ടി കി​റ്റ് വി​ത​ര​ണം ചെ​യ്ത​താ​ണെ​ന്ന് പ​രാ​തി എ​ൽ​ഡി​എ​ഫ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

Latest News

Corehub Up