Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kk Shailaja

ഭ​രി​ക്കു​ന്ന​ത് ആ​രെ​ന്ന് നോ​ക്കി​യ​ല്ല നി​പ​യും കോ​വി​ഡും വ​രു​ന്ന​ത്; ആ​രോ​ഗ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് കെ.​കെ.​ഷൈ​ല​ജ

കാ​സ​ർ​ഗോ​ഡ്: ഭ​രി​ക്കു​ന്ന​വ​ര്‍ കൊ​ള്ളാ​ത്ത​തു​കൊ​ണ്ടാ​ണ് നി​പ പോ​ലു​ള്ള അ​സു​ഖ​ങ്ങ​ള്‍ വ​രു​ന്ന​തെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി കെ ​മു​ര​ളീ​ധ​ര​ന്‍റെ പ​ഴ​യ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ. ഭ​രി​ക്കു​ന്ന​ത് ആ​രെ​ന്ന് നോ​ക്കി​യ​ല്ല നി​പ​യും കോ​വി​ഡും വ​രു​ന്ന​തെ​ന്ന് ഷൈ​ല​ജ പ്ര​തി​ക​രി​ച്ചു.

കൃ​ത്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണ് ഭ​രി​ക്കു​ന്ന​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം. മു​മ്പ് ത​ന്നെ നി​പ റാ​ണി എ​ന്ന് വി​ളി​ച്ച് അ​പ​മാ​നി​ച്ചി​രു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ത​ങ്ങ​ള്‍ ന​ട​ത്തി​ല്ല. ക​ക്ഷി രാ​ഷ്ട്രീ​യം നോ​ക്കാ​തെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും കെ ​കെ ശൈ​ല​ജ പ​റ​ഞ്ഞു.

നി​പ വൈ​റ​സ് ബാ​ധ​യെ ഭ​യ​ത്തോ​ടെ​യ​ല്ല, മ​റി​ച്ച് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ നേ​രി​ട​ണം. രോ​ഗം പ്ര​തി​രോ​ധി​ക്കാ​നു​ള്ള വ്യ​ക്ത​മാ​യ പ്രോ​ട്ടോ​കോ​ൾ നി​ല​വി​ലു​ണ്ടെ​ന്നും, ആ​രോ​ഗ്യ​രം​ഗം ഇ​തി​നാ​യി പൂ​ർ​ണ്ണ സ​ജ്ജ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൃ​ത്യ​വി​ലോ​പം കാ​ണി​ക്ക​രു​ത്. വാ​ക്സി​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളി​ൽ കാ​ര്യ​മി​ല്ല; എ​ൽ​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: കെ.​കെ. ശൈ​ല​ജ

ആ​ല​പ്പു​ഴ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രൊ​ക്കെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് പാ​ർ​ട്ടി​യാ​ണെ​ന്ന് മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ കെ.​കെ. ശൈ​ല​ജ. ടേം ​വ്യ​വ​സ്ഥ​ക​ൾ, സ്ഥാ​നാ​ർ​ഥി​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ച​ർ​ച്ച സി​പി​എം തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളി​ൽ കാ​ര്യ​മി​ല്ല. ത​ന്‍റെ​യും മ​റ്റ് പ​ല​രു​ടെ​യും പേ​രു​ക​ൾ പ​റ​യു​ന്നു​ണ്ട്. അ​ത് ആ​ർ​ക്ക് വേ​ണ​മെ​ങ്കി​ലും പ്ര​ച​രി​പ്പി​ക്കാ​മ​ല്ലോ​യെ​ന്നും ശൈ​ല​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

"ആ​ധു​നി​ക​മാ​യി കേ​ര​ള​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് ഈ ​മു​ഖ്യ​മ​ന്ത്രി വ​ള​രെ സ​മൃ​ദ്ധ​മാ​യി നേ​തൃ​ത്വം ന​ൽ​കി. ച​ർ​ച്ച​യി​ൽ അ​തും ആ​കാ​മ​ല്ലോ. വ്യ​ക്തി​പ​ര​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​റി​ല്ല. മ​റ്റു ചി​ല പാ​ർ​ട്ടി​ക​ളി​ൽ അ​ത് കാ​ണാ​റു​ണ്ട്.'-​ശൈ​ല​ജ പ​റ​ഞ്ഞു.

"മൂ​ന്നാം ത​വ​ണ​യും എ​ൽ​ഡി​എ​ഫ് വ​രു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. യു​ഡി​എ​ഫ് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 100 സീ​റ്റ് എ​ന്ന് പ​റ​യു​ന്ന​ത്. എ​ന്താ​ണ് അ​വ​ർ​ക്ക് പ്ര​ച​രി​പ്പി​ക്കാ​ൻ ഉ​ള്ള​ത്. 140 കി​ട്ടു​മെ​ന്ന് പ​റ​യാ​മ​ല്ലോ.'-​ശൈ​ല​ജ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ന്ദ്രം സാ​മ്പ​ത്തി​ക​മാ​യി കേ​ര​ള​ത്തെ ഞെ​രു​ക്കി​യ​പ്പോ​ൾ യു​ഡി​എ​ഫ് ഒ​ന്നും ചെ​യ്തി​ല്ല. ഒ​ര​ക്ഷ​രം പ​റ​ഞ്ഞി​ല്ല. യു​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യം ഇ​ട​ത് പ​ക്ഷ​ത്തെ ഇ​ല്ലാ​താ​ക്കു​ക​യെ​ന്നാ​ണ്. ഇ​ത്ത​വ​ണ അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ട് എ​ന്താ​ണ് ചെ​യ്യു​ക. വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി കൂ​ട്ട് പി​ടി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ൾ അ​തി​ന് എ​തി​രാ​ണെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.

Latest News

Corehub Up