Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kollam District Hospital

പു​ക​വ​ലി ചോ​ദ്യം ചെ​യ്ത​തി​ന് ന​ഴ്സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നെ​തി​രെ കേ​സ്

കൊ​ല്ലം: പു​ക​വ​ലി ചോ​ദ്യം ചെ​യ്ത​തി​ന് രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ ന​ഴ്സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി. കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ എം​എം വാ​ർ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പു​ക​വ​ലി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ന​ഴ്സ് ഇ​ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ ന​ഴ്സി​ന്‍റെ മു​ഖ​ത്തേ​ക്ക് പു​ക ഊ​തി വി​ടു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

ആ​ശു​പ​ത്രി​യ്ക്കു​ള്ളി​ൽ നി​ന്ന് പു​റ​ത്ത് വ​ന്നാ​ൽ കാ​യി​ക​മാ​യി കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി​യി​ൽ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ നി​യ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന​ഴ്സി​നെ അ​സ​ഭ്യം പ​റ​ഞ്ഞു, ആ​ശു​പ​ത്രി​യ്ക്ക് അ​ക​ത്ത് പു​ക​വ​ലി ന​ട​ത്തി എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

Latest News

Corehub Up