Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kollam Fest

Middle East and Gulf

കൊ​ല്ലം ഫെ​സ്റ്റ് - 2026 - ദേ​ശി​ങ്ങ​നാ​ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ന്നു

കു​വൈ​റ്റ് സി​റ്റി: കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് (കെ​ജെ​പി​എ​സ്) രൂ​പീ​കൃ​ത​മാ​യ​തി​ന്‍റെ 20 -ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ല്ലം ഫെ​സ്റ്റ് - 2026 - ദേ​ശി​ങ്ങ​നാ​ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന, ക​മ്മി​റ്റി രൂ​പീ​ക​ര​ണ ച​ട​ങ്ങ് അ​ബ്ബാ​സി​യ ഹെ​വ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു.

കെ​ജെ​പി​എ​സ് പ്ര​സി​ഡ​ന്‍റ് ടി.​ടി. ബി​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​യ​ൻ സ​ദാ​ശി​വ​ൻ, ര​ക്ഷാ​ധി​കാ​രി ജോ​യി ജോ​ൺ തു​രു​ത്തി​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഡോ. ​നീ​തു മ​റി​യം ചാ​ക്കോ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ദേ​ശി​ങ്ങ​നാ​ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ക​മ്മി​റ്റി രൂ​പീ​ക​ര​ണം, സം​ഘാ​ട​നം, ന​ട​ത്തി​പ്പ് എ​ന്നി​വ​യെ​ക്കു​റി​ച്ചു   യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ കെ​ജെ​പി​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹീ​ദ് ല​ബ്ബ സ്വാ​ഗ​ത​വും അ​ജ​യ് നാ​യ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

സം​ഘ​ട​നാ സെ​ക്ര​ട്ട​റി രാ​ജു വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ത​മ്പി ലൂ​ക്കോ​സ്, വാ​ഹി​ദ്, ഷാ​ജി സാ​മു​വ​ൽ, ടൈ​റ്റ​സ് വ​ർ​ഗീ​സ്, നൈ​സാം പ​ട്ടാ​ഴി, ഐ​സ​ക് വ​ർ​ഗീ​സ്, ഷം​ന അ​ൽ അ​മീ​ൻ, ബി​ജി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.

ഏ​പ്രി​ൽ 24ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന കൊ​ല്ലം ഫെ​സ്റ്റ് - 2026 - ദേ​ശി​ങ്ങ​നാ​ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മെ​ഗാ മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൊ​ല്ല​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​വും ക​ലാ​പാ​ര​മ്പ​ര്യ​വും ഒ​രു​മി​പ്പി​ക്കു​ന്ന മ​ഹോ​ത്സ​വ​മാ​യാ​ണ് കൊ​ല്ലം ഫെ​സ്റ്റ് - 2026 ദേ​ശി​ങ്ങ​നാ​ട് മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up