Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kollengode

കൊ​ല്ല​ങ്കോ​ട്ട് വാ​ട്ട​ർ ടാ​ങ്ക് പൊ​ളി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ ത​ക​ർ​ന്നു വീ​ണു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

പാ​ല​ക്കാ​ട്: കൊ​ല്ല​ങ്കോ​ട്ട് പ​ഴ​യ വാ​ട്ട​ർ ടാ​ങ്ക് പൊ​ളി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ ല​ക്ഷ്യം തെ​റ്റി ത​ക​ർ​ന്നു വീ​ണ് വ​ൻ അ​പ​ക​ടം. മെ​ഷീ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് ടാ​ങ്ക് പൊ​ളി​ച്ചു​നീ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ, ക​ണ​ക്കു​കൂ​ട്ടി​യ ഭാ​ഗ​ത്തി​ന് എ​തി​രാ​യി മ​റു​വ​ശ​ത്തേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഈ ​അ​പ്ര​തീ​ക്ഷി​ത വീ​ഴ്ച​യി​ൽ സ​മീ​പ​ത്തെ ഒ​രു വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മ​തി​ൽ​ക്കെ​ട്ടും ഗേ​റ്റും ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി. തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ ഈ ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ആ​ള​പാ​യം ഒ​ഴി​വാ​യ​ത്.

അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ഴു​ക​യും പ്ര​ദേ​ശ​ത്താ​കെ വൈ​ദ്യു​തി ബ​ന്ധം നി​ല​യ്ക്കു​ക​യും ചെ​യ്തു. ഭാ​ഗ്യം കൊ​ണ്ടാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​തെ​ന്ന് സം​ഭ​വ​ത്തി​ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up