Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kolukkumla

കൊ​ളു​ക്കു​മ​ല​യി​ൽ​നി​ന്ന് ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഇ​ടു​ക്കി: മൂ​ന്നാ​ര്‍ കൊ​ളു​ക്കു​മ​ല​യി​ൽ​നി​ന്ന് കൊക്കയിലേക്ക് ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​ന്നൈ അ​ഭി​രാ​മ​പു​രം സ്വ​ദേ​ശി എ​ന്‍ ദ്രാ​വി​നേ​ഷ് (25) ആ​ണ് ആ​ണ് മ​രി​ച്ച​ത്.

ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​മി​ഴ്നാ​ട് കൊ​ര​ങ്ങി​ണി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് മൃ​തേ​ദ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

കൊ​ളു​ക്കു​മ​ല സിം​ഹ​പാ​റ​യി​ല്‍ നി​ന്നാ​ണ് ദ്രാ​വി​നേ​ഷ് കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ​ത്. ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ പ​ത്തം​ഗ സം​ഘ​ത്തി​നൊ​പ്പം ഇ​വി​ടെ എ​ത്തി​യ​താ​ണ് ഇ​യാ​ൾ.

Latest News

Corehub Up