Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koodashakalude Koodasha

America

ക്രിസ്തീയ ഗാനം കൂദാശകളുടെ കൂദാശ പുറത്തിറങ്ങി

ന്യൂ​ജഴ്സി: തി​രു​ഹൃ​ദ​യ​ങ്ങ​ളെ വീ​ണ്ടും പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ദി​വ്യാ​നു​ഭ​വ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ആ​ത്മീ​യ​ശ്രാ​വ്യ​മാ​യ ക്രി​സ്തീ​യ ഗാ​നം ന്ധ​കൂ​ദാ​ശ​ക​ളു​ടെ കൂ​ദാ​ശ’ സി​യോ​ൺ സോം​ഗ്സ് പു​റ​ത്തി​റ​ക്കി. ഗാ​ന​ത്തി​ന്‍റെ ഔ​ഡി​യോ ലോ​ഞ്ച് ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു.

ദൈ​വ​വ​ച​ന​ങ്ങ​ളു​ടെ ആ​ഴം പ​ക​ർ​ന്നു​വ​രി​ക​ൾ ര​ചി​ച്ച​ത് ചെം​സ്ഫോ​ർ​ഡ് (യു​കെ) സ്വ​ദേ​ശി​യാ​യ പി​ങ്കു തോ​മ​സ് ആ​ണെ​ങ്കി​ൽ, സം​ഗീ​ത​ത്തി​ന് ഭ​ക്തി​നി​ര​ത​മാ​യ സ്വ​ര​ഭാ​വം ന​ൽ​കി​യി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത ക്രി​സ്തീ​യ സം​ഗീ​ത​ജ്ഞ​ന്മാ​രാ​യ സ്ക​റി​യ ജേ​ക്ക​ബ്, പി​ങ്കു തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ:

ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ: സ്ക​റി​യ ജേ​ക്ക​ബ്, ഫ്ലൂ​ട്ട്: ജോ​സി ആ​ല​പ്പു​ഴ, വീ​ണ: ബി​ജു, കോ​റ​സ്: സോ​ജി & അ​ഞ്ജ​ലി, മി​ക്സ് & മാ​സ്റ്റ​ർ ജി​ൻ​ട്ടോ ജോ​ൺ (ഗീ​തം സ്റ്റു​ഡി​യോ, കൊ​ച്ചി), എ​ഡി​റ്റിം​ഗ്: ഉ​ണ്ണി തൊ​ടു​പു​ഴ, ഡി​സൈ​ൻ: അ​സ്ട്ര, വി​ഡി​യോ: ഗ്ലോ​ബ​ൽ ക്രി​യേ​ഷ​ൻ (നോ​ബി), മാ​ജി​ക് റെ​യ്സ് (റി​ജോ), സ​രി​ൻ, ഫോ​ട്ടോ​ഗ്രാ​ഫി: ക്ലാ​രി​റ്റി വെ​ഡിം​ഗ്സ് (ക​ണ്ണ​ൻ), ട്രീം​മ്സ് ഇ​വ​ൻ​റ്റ്സ് (സെ​ബി​ൻ)

റി​ലീ​സ് ദി​ന​ത്തി​ൽ ത​ന്നെ വി​ശ്വാ​സി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ഈ ​ഗാ​നം യു​ട്യൂ​ബി​ൽ ല​ഭ്യ​മാ​ണ്.

Latest News

Corehub Up