കോവളം: ഓപ്പറേഷൻ സി ഹണ്ടിന്റെ ഭാഗമായി കോവളം മേഖലയിലെ ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പൊലിസിന്റെ വ്യാപക പരിശോധന. ഏഴ് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.വിദേശികളെ പാർപ്പിക്കുമ്പോൾ സമർപ്പിക്കേണ്ട സി ഫോം നൽകാത്തതുമായി ബന്ധപ്പെട്ടാണ് ഓപ്പറേഷൻ 'സി ഹണ്ട്' എന്ന പേരിലുള്ള പരിശോധന. വിദേശ പൗരന്മാരെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ ഇവരെ സംബന്ധിച്ച വിവരങ്ങൾ 24 മണിക്കൂറിനകം ഓൺലൈൻ ആയി സമർപ്പിക്കുന്നുണ്ടോ എന്നായിരുന്നു പരിശോധനയെന്നും പൊലി സ് അറിയിച്ചു..എഫ്ആർആർഒ അധികൃതരും പരിശോധനയിൽ പങ്കെടുത്തു.കമ്മിഷണറുടെ പ്രത്യേക നിർദേ ശാനുസരണം നടത്തിയ പരി ശോധന തുടരുമെന്നും പൊലിസ് അറിയിച്ചു.