Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kozhikkode North

കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ സി​പി​എം വോ​ട്ടു​ക​ൾ ബി​ജെ​പി​യി​ലേ​യ്ക്ക് മ​റി​ഞ്ഞു: തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ കോ​ഴി​ക്കോ​ട് നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ൽ‌ ബി​ജെ​പി​യു​ടെ മു​ന്നേ​റ്റ​മാ​ണ് ത​ന്‍റെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ. പാ​ർ​ട്ടി വോ​ട്ട് ഉ​ൾ​പ്പെ​ടെ ബി​ജെ​പി​ക്ക് ല​ഭി​ച്ചു. ഈ ​പോ​ക്കാ​ണ് പോ​കു​ന്ന​തെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് ബി​ജെ​പി കൂ​ടു​ത​ൽ മു​ന്നേ​റ്റം ന​ട​ത്താ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും മ​ണ്ഡ​ല​ത്തി​ൽ ന​ന്നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി കു​റ​ച്ചു​കൂ​ടി ക​ട​ന്നു പ്ര​വ​ർ​ത്തി​ച്ചു എ​ന്നു​വേ​ണം ക​രു​താ​ൻ. ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തേ​ക്കാ​ൾ‌ ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ൾ അ​വ​ർ അ​ധി​കം നേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദ​ഹം പ​റ​ഞ്ഞു.

ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ കെ. ​ജ​യ​ന്ത് 1483 വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​നെ വീ​ഴ്ത്തി​യ​തെ​ങ്കി​ലും ബി​ജെ​പി​യു​ടെ കു​തി​പ്പാ​ണ് ത​ന്‍റെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ പ​റ​യു​ന്നു.

2021ൽ ​എം​ടി ര​മേ​ശ് 30952 വോ​ട്ടു​ക​ൾ നേ​ടി​യ സ്ഥാ​ന​ത്ത് ഇ​ക്കു​റി ന​വ്യ ഹ​രി​ദാ​സ് 39899 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. ഇ​തി​ൽ വ​ലി​യൊ​രു പ​ങ്കും പാ​ർ​ട്ടി വോ​ട്ടു​ക​ളാ​ണെ​ന്നും തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ തു​റ​ന്നു പ​റ​യു​ന്നു. മാ​ത്ര​മ​ല്ല കാ​ര്യ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ലാ​ണ് പോ​കു​ന്ന​തെ​ങ്കി​ൽ ബി​ജെ​പി​യു​ടെ സ്വാ​ധീ​നം വ​ർ​ധി​ക്കു​മെ​ന്നാ​ണ് തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up