Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ksfe

കെ​എ​സ്എ​ഫ്ഇ​യു​ടെ കു​ടി​ശി​ക​നി​വാ​ര​ണ പ​ദ്ധ​തി ഇ​ന്നു​മു​ത​ൽ

തൃ​​​ശൂ​​​ർ: കെ​​​എ​​​സ്എ​​​ഫ്ഇ​​​യി​​​ലെ ചി​​​ട്ടി​​​ക​​​ളി​​​ലും വാ​​​യ്പ​​​ക​​​ളി​​​ലും കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ​​​വ​​​ർ​​​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത് കു​​​ടി​​​ശി​​​ക ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്നു. ഇ​​​ന്നു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​വം​​​ബ​​​ർ അ​​​വ​​​സാ​​​നം​​​വ​​​രെ ല​​​ഭ്യ​​​മാ​​​കും.

റ​​​വ​​​ന്യൂ റി​​​ക്ക​​​വ​​​റി ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി​​​ട്ടു​​​ള്ള കു​​​ടി​​​ശി​​​ക​​​ക​​​ൾ​​​ക്കു​​​ൾ​​​പ്പെ​​​ടെ പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. പ​​​ര​​​മാ​​​വ​​​ധി 60 ശ​​​ത​​​മാ​​​നം വ​​​രെ പ​​​ലി​​​ശ​​​യി​​​ള​​​വ് നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്.

പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് 9447798003, 9446006214 എ​​​ന്നീ ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

Business

ഖാ​ർ​ദും​ഗ് ലാ ​അ​ൾ​ട്രാ​ മാ​ര​ത്ത​ണ്‍ പൂ​ർ​ത്തി​യാ​ക്കി സോ​ജ സി​യ; സ്പോ​ണ്‍​സ​ർ ചെ​യ്ത​ത് കെ​എ​സ്എ​ഫ്ഇ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്കു കു​​​റു​​​ക്കു​​​വ​​​ഴി​​​ക​​​ളി​​​ല്ലെ​​​ന്നു സ്വ​​​ന്തം ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ തെ​​​ളി​​​യി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് കെ​​​എ​​​സ്എ​​​ഫ്ഇ സ്പെ​​​ഷ​​​ൽ ഗ്രേ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റാ​​​യ സോ​​​ജ സി​​​യ. കൗ​​​മാ​​​ര​​​ത്തി​​​ൽ കൈ​​​വി​​​ട്ട സ്വ​​​പ്നം 47-ാം വ​​​യ​​​സി​​​ൽ എ​​​ത്തി​​​പ്പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​കോ​​​ട്ട​​​യം​​​കാ​​​രി.

‌ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ക​​​ടു​​​പ്പ​​​മേ​​​റി​​​യ മാ​​​ര​​​ത്ത​​​ണു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ, 5370 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള 72 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മേ​​​റി​​​യ ഖാ​​​ർ​​​ദും​​​ഗ് ലാ ​​​അ​​​ൾ​​​ട്രാ മാ​​​ര​​​ത്ത​​​ണ്‍ ച​​​ല​​​ഞ്ച് 14 മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ആ​​​ദ്യ മ​​​ല​​​യാ​​​ളി​​​വ​​​നി​​​ത​​​യാ​​​യാ​​​ണ് സോ​​​ജ ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ടം​​​നേ​​​ടി​​​യ​​​ത്. കെ​​​എ​​​സ്എ​​​ഫ്ഇ ആ​​​ണ് സോ​​​ജ​​​യെ സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്ത​​​ത്.

മാ​​​ര​​​ത്ത​​​ണ്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സോ​​​ജ​​​യെ​​​യും ഒ​​​പ്പം​​​നി​​​ന്ന കെ​​​എ​​​സ്എ​​​ഫ്ഇ​​​യെ​​​യും ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സോ​​​ജ​​​യെ പു​​​ര​​​സ്കാ​​​രം​​​ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു. കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ​​​സ്.​​​കെ. സ​​​നി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

കോ​​​രു​​​ത്തോ​​​ട് സി​​​കെ​​​എം സ്കൂ​​​ളി​​​ൽ​​​നി​​​ന്നു കാ​​​യി​​​ക​​​ലോ​​​ക​​​ത്തേ​​​ക്കു ചു​​​വ​​​ടു​​​വ​​​ച്ച സോ​​​ജ പ്ര​​​ശ​​​സ്ത ​പ​​​രി​​​ശീ​​​ല​​​ക​​​ൻ കെ.​​​പി. തോ​​​മ​​​സ് മാ​​​ഷി​​​ന്‍റെ ആ​​​ദ്യ​​​കാ​​​ല​​​ശി​​​ഷ്യ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണ്. അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജി​​​ൽ​​​വ​​​ച്ചു​​​ണ്ടാ​​​യ ഒ​​​രു സൈ​​​ക്കി​​​ളിം​​​ഗ് അ​​​പ​​​ക​​​ടം കാ​​​യി​​​ക​​​സ്വ​​​പ്ന​​​ങ്ങ​​​ൾ​​​ക്കു താ​​​ൽ​​​ക്കാ​​​ലി​​​ക​​​വി​​​രാ​​​മ​​​മി​​​ട്ടു. നീ​​​ണ്ട ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം തി​​​രി​​​കെ​​​യെ​​​ത്തി, മ​​​ലേ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ന്ന ഏ​​​ഷ്യ​​​ൻ മാ​​​സ്റ്റേ​​​ഴ്സ് മീ​​​റ്റി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് 1500 മീ​​​റ്റ​​​ർ ഓ​​​ട്ട​​​ത്തി​​​ൽ വെ​​​ള്ളി​​​മെ​​​ഡ​​​ൽ നേ​​​ടി​​​യി​​​രു​​​ന്നു.

നി​​​ല​​​വി​​​ൽ കെ​​​എ​​​സ്എ​​​ഫ്ഇ പൂ​​​ജ​​​പ്പു​​​ര ബ്രാ​​​ഞ്ചി​​​ലെ സ്പെ​​​ഷ​​​ൽ ഗ്രേ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റും ഐ​​​ടെ​​​ൻ റ​​​ണ്ണേ​​​ഴ്സ് ക്ല​​​ബ്ബി​​​ലെ സ​​​ജീ​​​വ അം​​​ഗ​​​വു​​​മാ​​​യ സോ​​​ജ പ​​​രേ​​​ത​​​യാ​​​യ ഹ​​​സീ​​​ന​​​യു​​​ടെ​​​യും സി​​​യാ​​​വു​​​ദീ​​​ന്‍റെ​​​യും മ​​​ക​​​ളാ​​​ണ്. ഭ​​​ർ​​​ത്താ​​​വ് ഷാം​​​നാ​​​ദും മ​​​ക​​​ൻ അ​​​സീം ഷാ​​​യും പൂ​​​ർ​​​ണ​​​പി​​​ന്തു​​​ണ​​​യു​​​മാ​​​യി കൂ​​​ടെ​​​യു​​​ണ്ട്.

Latest News

Corehub Up