Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kudumbasree Campus

Alappuzha

കു​ടും​ബ​ശ്രീ @ ക്യാ​മ്പ​സ്: പേ​രും ലോ​ഗോ​യും ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യും ഒ​പ്പം ചേ​ര്‍​ക്കാ​ന്‍ കു​ടും​ബ​ശ്രീ. കു​ടും​ബ​ശ്രീ @ ക്യാ​മ്പ​സ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യി ചേ​ര്‍​ത്ത് രൂ​പീ​ക​രി​ക്കു​ന്ന ഗ്രൂ​പ്പി​ന് ആ​ക​ര്‍​ഷ​ക​മാ​യ പേ​രും ലോ​ഗോ​യും ക്ഷ​ണി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ കോ​ള​ജു​ക​ളി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​നം ല​ഭി​ക്കും.

ക്രി​യേ​റ്റീ​വ് ഫീ​ല്‍​ഡ്, ടെ​ക്നോ​ള​ജി, സേ​വ​ന മേ​ഖ​ല, ഉ​ത്പാ​ദ​ന മേ​ഖ​ല എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​നും സ്വ​ന്തം വ​രു​മാ​ന മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും സാ​മൂ​ഹ്യ പ​ങ്കാ​ളി​ത്ത​ത്തി​നും അ​വ​സ​ര​മൊ​രു​ക്കാ​നാ​ണ് പ​ദ്ധ​തി. ആ​ശ​യ​രൂ​പീ​ക​ര​ണം മു​ത​ല്‍ ധ​ന​സ​ഹാ​യ​വും വി​പ​ണ​ന​വും വ​രെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും കു​ടും​ബ​ശ്രീ​യു​ടെ പി​ന്തു​ണ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് ഉ​ണ്ടാ​കും.

പ​ദ്ധ​തി​ക്ക് നി​ര്‍​ദേ​ശി​ക്കു​ന്ന പേ​ര്, ലോ​ഗോ എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക​മാ​യാ​ണ് സ​മ്മാ​നം ന​ല്‍​കു​ക. വി​ദ്യാ​ര്‍​ഥി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​നാ​യി പ​ഠി​ക്കു​ന്ന സ്ഥാ​പ​നം/​വ​കു​പ്പ് മേ​ല​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തി​നൊ​പ്പം എ​ന്‍​ട്രി​ക​ള്‍ [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം. എ​ന്‍​ട്രി​ക​ള്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 16.

Latest News

Corehub Up