Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kunnathu Muhammed

ന​ല്ല വോ​ട്ട് ചീ​ത്ത വോ​ട്ട് എ​ന്നൊ​ന്നി​ല്ല; എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ​യും വോ​ട്ട് വേ​ണം: കു​ന്ന​ത്തു മു​ഹ​മ്മ​ദ്

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ​വ​രു​ടെ​യും വോ​ട്ട് സ്വീ​ക​രി​ക്കു​മെ​ന്ന് മ​ങ്ക​ട​യി​ലെ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി കു​ന്ന​ത്തു മു​ഹ​മ്മ​ദ്‌. എ​ല്ലാ​വ​രോ​ടും വോ​ട്ട് ചോ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​സ്ഡി​പി​ഐ പി​ന്തു​ണ​ച്ചാ​ൽ സ്വീ​ക​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ന​ല്ല വോ​ട്ട് ചീ​ത്ത വോ​ട്ട് എ​ന്നൊ​ന്നി​ല്ല എ​ന്നാ​യി​രു​ന്നു കു​ന്ന​ത്തു മു​ഹ​മ്മ​ദി​ന്‍റെ മ​റു​പ​ടി. എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ​യും വോ​ട്ട് വേ​ണം. അ​ല്ലാ​തെ പാ​ക്കി​സ്ഥാ​ന്‍റെ​യും അ​മേ​രി​ക്ക​യു​ടെ​യും വോ​ട്ട് പോ​യി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ എ​ന്നും സ്ഥാ​നാ​ർ​ഥി പ​റ​ഞ്ഞു.

മ​ങ്ക​ട​യി​ലെ എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി​യെ എ​ന്തു​കൊ​ണ്ടു പി​ൻ​വ​ലി​ച്ചു എ​ന്ന​റി​യി​ല്ല. ഇ​ട​തു സ്ഥാ​നാ​ർ​ഥി​യെ മാ​റ്റി ത​ന്നെ പി​ന്തു​ണ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് അ​ണി​ക​ൾ​ക്കു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പം മാ​റി​യോ എ​ന്ന​റി​യി​ല്ല.

ഇ​ട​തു​പ​ക്ഷം പി​ന്തു​ണ​ച്ച​തി​ൽ സ​ന്തോ​ഷം. അ​വ​രോ​ടൊ​ത്തു​ള്ള പോ​ക്കി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ലീ​ഗി​ൽ നി​ന്നും അ​ടി​യൊ​ഴു​ക്ക് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും കു​ന്ന​ത്തു മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

 

Latest News

Corehub Up