Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kushtaroga Nivaaranam:

Thrissur

കു​ഷ്ഠ​രോ​ഗ നി​വാ​ര​ണം: അ​ശ്വ​മേ​ധം 7.0 ഇ​ന്നു തു​ട​ങ്ങും

തൃ​ശൂ​ർ: കു​ഷ്ഠ​രോ​ഗ നി​വാ​ര​ണ​ല​ക്ഷ്യ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തു​ന്ന ര​ണ്ടാ​ഴ്ച​ത്തെ കു​ഷ്ഠ​രോ​ഗ​നി​ർ​ണ​യ ഭ​വ​ന​സ​ന്ദ​ർ​ശ​നം -അ​ശ്വ​മേ​ധം 7.0 ഇ​ന്നു തു​ട​ങ്ങും. 20 വ​രെ തു​ട​രു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ശാ​പ്ര​വ​ർ​ത്ത​ക​യും ഒ​രു പു​രു​ഷ വോ​ള​ന്‍റി​യ​റു​മ​ട​ങ്ങു​ന്ന സം​ഘം വീ​ടു​ക​ളി​ലെ​ത്തി ര​ണ്ടു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു രോ​ഗ​മു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കും.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ ഒ​ന്പ​തി​നു ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 20 വ​രെ​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡി​എം​ഒ ഡോ.​ടി.​പി. ശ്രീ​ദേ​വി, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ.​പി. സ​ജീ​വ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ഫ്ളെ​മി ജോ​സ്, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് വി.​ആ​ർ. ഭ​ര​ത് കു​മാ​ർ, അ​ൽ​ജോ സി. ​ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഈ ​വ​ർ​ഷം രോ​ഗം
ക​ണ്ടെ​ത്തി​യ​ത് 21 പേ​ർ​ക്ക്

തൃ​ശൂ​ർ: ജി​ല്ല​യി​ൽ കു​ഷ്ഠ​രോ​ഗം ബാ​ധി​ച്ച 37 രോ​ഗി​ക​ളാ​ണു ചി​കി​ത്സ​യി​ലു​ള്ള​തെ​ന്നു ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ർ ഡോ. ​ഫ്ളെ​മി ജോ​സ് പ​റ​ഞ്ഞു. 21 പേ​ർ​ക്ക് ഈ ​വ​ർ​ഷ​മാ​ണു രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ അ​ഞ്ചു​പേ​ർ കു​ട്ടി​ക​ളാ​ണ്.

സം​സ്ഥാ​ന​ത്ത് 2024-25 കാ​ല​യ​ള​വി​ൽ 368 പേ​രി​ൽ പു​തി​യ​താ​യി കു​ഷ്ഠ​രോ​ഗം ക​ണ്ടെ​ത്തി. 521 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 32 പേ​ർ ഗ്രേ​ഡ് 2 വൈ​ക​ല്യ​മു​ള്ള​വ​രാ​ണ്. 25 കു​ട്ടി​ക​ളി​ലും രോ​ഗം നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്.

രോ​ഗ​ബാ​ധ, ല​ക്ഷ​ണം,
ചി​കി​ത്സ

രോ​ഗാ​ണു​ക്ക​ൾ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങാ​ൻ അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​ർ​ഷം​വ​രെ സ​മ​യ​മെ​ടു​ക്കും. രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി തു​മ്മു​ക​യോ ചു​മ​യ്ക്കു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ മൈ​ക്രോ​ബാ​ക്ടീ​രി​യം ലെ​പ്രെ എ​ന്ന ബാ​ക്ടീ​രി​യ വാ​യു​വി​ലൂ​ടെ മ​റ്റു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. തൊ​ലി​പ്പു​റ​മേ​യു​ള്ള നി​റ​വ്യ​ത്യാ​സ​മാ​ണ് പ്രാ​ഥ​മി​ക​ല​ക്ഷ​ണം. ചു​ണ​ങ്ങു​പോ​ലെ നി​റം മ​ങ്ങി​യ​തോ ചു​വ​ന്ന​തോ ചെ​ന്പു​നി​റ​ത്തി​ലു​ള്ള​തോ ആ​യ സ്പ​ർ​ശ​ന​ക്ഷ​മ​ത കു​റ​ഞ്ഞ പാ​ടു​ക​ളും ഉ​ണ്ടാ​കും.

ആ​രം​ഭ​ത്തി​ലേ ചി​കി​ത്സി​ച്ചാ​ൽ വൈ​ക​ല്യ​ങ്ങ​ൾ ത​ട​യാ​നും പ​ക​ർ​ച്ച ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. ആ​റു​മു​ത​ൽ 12 മാ​സം വ​രെ​യു​ള്ള വി​വി​ധ ഔ​ഷ​ധ​ചി​കി​ത്സ​ക​ളി​ലൂ​ടെ രോ​ഗം പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​നാ​കും. സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ഷ്ഠ​രോ​ഗ​പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും സൗ​ജ​ന്യ​മാ​ണ്.

Latest News

Corehub Up