Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuzhalmannam

കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ക​പ്പി​യും ക​യ​റും തൂ​ണും പൊ​ട്ടി​വീ​ണു; തൊ​ഴി​ലാ​ളി​ മ​രി​ച്ചു

പാ​ല​ക്കാ​ട്: പെ​രു​ങ്കു​ന്ന​ത്ത് കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ക​പ്പി​യും ക​യ​റും തൂ​ണും പൊ​ട്ടി​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കു​ഴ​ൽ​മ​ന്ദം പെ​രു​ങ്കു​ന്നം തെ​ക്കേ​ക്ക​ര​യി​ൽ രാ​മ​ദാ​സ് (41) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചി​ത​ലി എ​ട​ക്കാ​ട്ടി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​ർ ന​ന്നാ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കി​ണ​ർ വൃ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ​തി​നു ശേ​ഷം മു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​യി മു​ക​ളി​ലെ ക​പ്പി​യും ക​യ​റും തൂ​ണും ഇ​ടി​ഞ്ഞ് രാ​മ​ദാ​സി​ന്റെ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ക​മ്പി ത​ല​യി​ൽ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​മ​ദാ​സ് സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ആ​ല​ത്തൂ​ർ അ​ഗ്നി​ശ​മ​ന സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. കു​ഴ​ൽ​മ​ന്ദം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

പ​രേ​ത​നാ​യ മാ​ണി​യു​ടെ​യും ദൈ​വാ​നി​യു​ടെ​യും മ​ക​നാ​ണ് രാ​മ​ദാ​സ്. അം​ബി​ക​യാ​ണ് ഭാ​ര്യ. ആ​ദി കൃ​ഷ്ണ​ൻ, ആ​ദി​ത്യ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഭ​വ​ദാ​സ്, കൃ​ഷ്ണ​ദാ​സ്, ഗീ​ത എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Latest News

Corehub Up