Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lakshadeepam

ശ്രീ​പ​ത്മ​നാ​ഭസ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ല​ക്ഷ​ദീ​പം; ബാ​ർ​കോ​ഡ് സം​വി​ധാ​ന​മു​ള്ള പാ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഇ​ത്ത​വ​ണ​ത്തെ ല​ക്ഷ​ദീ​പം ഈ ​മാ​സം 14ന് ​ന​ട​ക്കും. ല​ക്ഷ​ദീ​പ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ത​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ബാ​ർ​കോ​ഡ് സം​വി​ധാ​ന​മു​ള്ള പാ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. 15,000 പാ​സു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.

ആ​റ് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന ല​ക്ഷ​ദ്വീ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ക്ഷേ​ത്രം ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ നി​ര​വ​ധി വ്യാ​ജ പാ​സു​ക​ൾ പ്ര​ച​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ബാ​ർ​കോ​ഡിം​ഗ് പാ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി ച​ട​ങ്ങു​ക​ൾ കാ​ണു​ന്ന​തി​നും തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശം ന​ൽ​കി.​ച​ട​ങ്ങു​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​ൽ ല​ക്ഷ​ദീ​പ​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ൽ​ക്കം ഓ​ഫീ​സ് തു​റ​ക്കു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി. ഓ​ൺ​ലൈ​നാ​യാ​ണ് പാ​സു​ക​ൾ ബു​ക്ക് ചെ​യ്യേ​ണ്ട​ത്. ആ​ധാ​ർ കാ​ർ​ഡ് വ​ഴി ലോ​ഗി​ൻ ചെ​യ്യാം. പാ​സി​ന്‍റെ കോ​പ്പി​യും ആ​ധാ​ർ കാ​ർ​ഡു​മാ​യി എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് അ​വ​ര​വ​ർ​ക്ക് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട വ​ഴി​യി​ലൂ​ടെ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കാം.

ജ​നു​വ​രി 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഭ​ക്ത​രെ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. രാ​ത്രി എ​ട്ടി​ന് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ശീ​വേ​ലി ദ​ർ​ശ​ന​മാ​ണ് പ്ര​ധാ​ന ച​ട​ങ്ങ്. ദീ​പാ​രാ​ധ​ന​യും ഉ​ണ്ടാ​കും. ശീ​വേ​ലി​പ്പു​ര​യി​ലും ഗോ​പു​ര​ത്തി​ലു​മാ​ണ് വി​ള​ക്കു​ക​ൾ തെ​ളി​യി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കു​ന്ന​തി​നും ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ലൈ​റ്റു​ക​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് എ​ന്നി​വ​യ്ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up