കൊച്ചി: പെരിയാര്‍ മലിനീകരണം തടയുന്നതിന്റെ ഭാഗമായി മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ മെര്‍ക്കം, ഫാക്ട് കമ്പനികളെക്കൂടി സമീപിച്ചു സ്ഥലം വിട്ടുനല്‍കുന്ന കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി.
പ്ലാന്റ് നിര്‍മിക്കാന്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡിന്റെ ഭൂമി കൈമാറുന്നതിന് കോടതി നിര്‍ദേശപ്രകാരം ശ്രമം നടത്തിയെങ്കിലും ലഭ്യമാക്കാന്‍ തടസങ്ങളുള്ള സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
ബദല്‍ നിര്‍ദേശം മലിനീകരണ നിയന്ത്രണ ബോര്‍ഡും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമടങ്ങുന്ന ഉന്നതതല സമിതിയാണു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷന്റെ കൈവശമുള്ള 75 സ്ഥലം വിട്ടുനല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശം നല്കി.
സംസ്ഥാനസര്‍ക്കാര്‍ ഉടന്‍തന്നെ ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കത്തെഴുതണം. സര്‍ക്കാരും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച പുരോഗതിറിപ്പോര്‍ട്ട് പത്തു ദിവസത്തിനകം കോടതിക്കു സമര്‍പ്പിക്കണം. ഹര്‍ജി 14ന് വീണ്ടും പരിഗണിക്കും.