ബംഗളൂരു: മൂഡ ഭൂമികൈമാറ്റവുമായി ബന്ധപ്പട്ട് ലോകായുക്ത സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ പാർവതി എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു.
ക്ലോഷർ റിപ്പോർട്ടിൽ ലോകായുക്ത പോലീസിൽനിന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽനിന്നും കോടതി വിശദീകരണം തേടി.
ലോകായുക്ത സമർപ്പിച്ച റിപ്പോർട്ടിനെ ചോദ്യം ചെയ്ത് ആകടിവിസ്റ്റ് സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ജസ്റ്റീസ് എസ്.സുനിൽ ദത്ത് യാദവാണ് നോട്ടീസ് അയ്ക്കാൻ ഉത്തരവിട്ടത്.