Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land-filling Work

Thrissur

ഉ​ന്ന​ത​ത​ല യോ​ഗ​തീ​രു​മാ​നം ക​രാ​ർക​മ്പ​നി അ​ട്ടി​മ​റി​ച്ചു; നി​ക​ത്ത​ൽ ത​ട​ഞ്ഞ് നാ​ട്ടു​കാ​ർ

പൂ​വ​ത്തും​ക​ട​വ്: ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലെ തീ​രു​മാ​നം എ​ൻ​എ​ച്ച് നി​ർ​മാ​ണ ക​രാ​ർ ക​മ്പ​നി അ​ട്ടി​മ​റി​ച്ചു; ച​ളി​മ​ണ്ണും വെ​ള്ള​വും മാ​ലി​ന്യ​വും ഉ​പ​യോ​ഗി​ച്ചു​ള്ള അ​ന​ധി​കൃ​ത നി​ക​ത്ത​ൽ​ത​ട​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ. നാ​ഷ​ണ​ൽ ഹൈ​വേ​യു​ടെ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ശി​വാ​ല​യ മ​തി​ല​കം പൂ​വ്വ​ത്തും​ക​ട​വ് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി ച​ളി മ​ണ്ണും വെ​ള്ള​വും ചേ​ർ​ന്ന കു​റു​ക്കു മി​ശ്രി​തം അ​ടി​ച്ച് നി​ക​ത്ത​ൽ ന​ട​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. സ​ർ​വീ​സ് റോ​ഡ് പ​രി​സ​ര​ത്ത് അ​ടി​ക്കു​ന്ന ച​ളി​യും മാ​ലി​ന്യ​വും പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളി​ലേ​ക്കും സ്വ​കാ​ര്യ റോ​ഡു​ക​ളി​ലേ​ക്കും വ്യാ​പ​ക​മാ​യി ത​ള്ളി​വി​ട്ടു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ക്കു​ക യാ​ണെ​ന്ന ആ​രോ​പ​ണം നി​ല​വി​ലു​ണ്ട്.

ക​ഴി​ഞ്ഞ​യാ​ഴ്ച കെ.​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും മെ​മ്പ​ർ​മാ​രും ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രും ശി​വാ​ല​യ ക​മ്പ​നി​യും ചേ​ർ​ന്ന് കൂ​ടി​യ ഉ​ന്ന​ത​ത​ല യോ​ഗ തീ​രു​മാ​ന​ത്തി​ൽ ഇ​നി മു​ത​ൽ അ​ങ്ങ​നെ​യൊ​രു വി​ഷ​യം ഉ​ണ്ടാ​കി​ല്ല എ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ ക​മ്പ​നി, ആ ​ഉ​റ​പ്പി​ന് വി​രു​ദ്ധ​മാ​യാ​ണ് വ്യാ​പ​ക​മാ​യി ഇ​പ്പോ​ഴും ച​ളി മി​ശ്രി​തം അ​ടി​ച്ചു​നി​ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു .

ക​ഴി​ഞ്ഞ ദി​വ​സം മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ സു​നി​ൽ പി. ​മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ അ​ന​ധി​കൃ​ത നി​ക​ത്ത​ൽ ത​ട​ഞ്ഞു.

ഇ​തേ​ത്തു​ട​ർ​ന്ന് മ​തി​ല​കം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ ല​ത്തെ​ത്തി ശി​വാ​ല​യ ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച് ഇ​നി ഇ​ത്ത​ര​ത്തി​ലു​ള്ള നി​ക​ത്ത​ൽ ന​ട​ത്തു​ക​യി​ല്ലെ​ന്നും നി​ല​വി​ലു​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്യാം എ​ന്നു​മു​ള്ള ഉ​റ​പ്പി​ന്മേ​ൽ താ​ത്കാ​ലി​ക​മാ​യി സ​മ​രം നി​ർ​ത്തി​വ​ച്ചു.

സ​മ​ര​ത്തി​ന് ഡോ. ​പ്രേം​രാ​ജ്, പി.​ആ​ർ. രാ​ജേ​ഷ് , എ​ൻ.​എം. ഷെ​മി​ത​ൻ, ശാ​ന്ത പു​ന്ന​യി​ൽ, ഫി​ലോ​മി​ന കു​ണ്ടു​കു​ളം, ലി​ന്‍റ​ൻ ആ​ന്‍റ​ണി, റോ​സി​ലി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up