Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Landed On Top Of Another Car

Ernakulam

കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് ബൈ​ക്ക് യാ​ത്രി​ക​രെ ഇ​ടി​ച്ചി​ട്ട് മ​റ്റൊ​രു കാ​റി​നു മു​ക​ളി​ൽ പ​തി​ച്ചു

ആ​ലു​വ: ദേ​ശീ​യ പാ​ത​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഒ​രു ത​വ​ണ വ​ട്ടം മ​റി​ഞ്ഞ ശേ​ഷം ബൈ​ക്ക് യാ​ത്രി​ക​രെ ഇ​ടി​ച്ചി​ട്ട് മ​റ്റൊ​രു കാ​റി​ന് മു​ക​ളി​ൽ പ​തി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ പു​ളി​ഞ്ചോ​ട് ട്രാ​ഫി​ക് സി​ഗ്ന​ലി​ലാ​ണ് ദൃ​ക്സാ​ക്ഷി​ക​ളെ ഭ​യ​പ്പെ​ടു​ത്തി​യ അ​പ​ക​ടം ന​ട​ന്ന​ത്. വാ​ഗ​ണ​ർ കാ​ർ ഓ​ടി​ച്ചി​രു​ന്ന ആ​ലു​വ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന് പ​രി​ക്കേ​റ്റു. ര​ണ്ടാ​മ​ത്തെ കാ​റി​ലു​ള്ള​യാ​ൾ​ക്ക് നി​സാ​ര പ​രി​ക്കു​ണ്ട്. ഒ​രാ​ളെ എ​റ​ണാ​കു​ള​ത്തും മ​റ്റൊ​രാ​ളെ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ ജം​ഗ്ഷ​നി​ലെ റോ​യ​ൽ ബേ​ക്ക​റി​ക്ക് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന അ​ഞ്ചോ​ളം ബൈ​ക്കു​ക​ളും കു​ടു​ങ്ങി. എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന വാ​ഗ​ൺ ആ​ർ ദേ​ശീ​യ​പാ​ത പു​ളി​ഞ്ച​ട് സി​ഗ്ന​ലി​ലെ പൊ​ലി​സ് എ​യ്ഡ് പോ​സ്റ്റാ​ണ് ആ​ദ്യം ഇ​ടി​ച്ചി​ട്ട​ത്. തു​ട​ർ​ന്ന് മീ​ഡി​യ​നി​ൽ ഇ​ടി​ച്ച് സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് ര​ണ്ട് വ​ട്ടം കാ​ർ മ​റി​ഞ്ഞ് ബേ​ക്ക​റി​യു​ടെ മു​ന്നി​ലേ​ക്ക് വ​രു​മ്പോ​ൾ ജം​ഗ്ഷ​നി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്ന ഹു​ണ്ടാ​യ് കാ​റി​ന് മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

സ​ർ​വീ​സ് റോ​ഡി​ലൂ​ടെ കാ​ർ വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി മ​റ്റൊ​രു ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ക്കു​മാ​യി​രു​ന്നു. ആ​ലു​വ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ണം ആ​രം​ഭി​ച്ചു. സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ളും പൊ​ലി​സ് ശേ​ഖ​രി​ച്ചു.

Latest News

Corehub Up