Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Landing

ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് ടെ​യി​ൽ സ്ട്രൈ​ക്ക്; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ലെ കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് ടെ​യി​ൽ സ്ട്രൈ​ക്ക്. മോ​ശം കാ​ലാ​വ​സ്ഥ​യും ശ​ക്ത​മാ​യ കാ​റ്റും കാ​ര​ണം ലാ​ൻ​ഡിം​ഗി​നാ​യു​ള്ള ആ​ദ്യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും ലാ​ൻ​ഡിം​ഗി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​അ​സാ​ധാ​ര​ണ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഗു​വാ​ഹ​ത്തി​യി​ൽ​നി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്ക് വ​ന്ന വി​മാ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​മാ​ണ് റ​ൺ​വേ​യി​ൽ ത​ട്ടി​യ​ത്.

വി​മാ​ന​ത്തി​ലെ 225 യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന് അ​സാ​ധാ​ര​ണ​മാ​യ റ​ൺ​വേ കോ​ണ്‍​ടാ​ക്റ്റ് ഉ​ണ്ടാ​യ​താ​യി ഇ​ൻ​ഡി​ഗോ വ​ക്താ​വ് ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചു. സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് ന​ട​പ​ടി​ക്ര​മം പാ​ലി​ച്ചാ​ണ് വി​മാ​നം ഇ​റ​ക്കി​യ​തെ​ന്നും അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി എ​യ​ർ​ബ​സ് A321 നി​യോ വി​മാ​നം താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും മ​റ്റ് അ​നു​മ​തി​ക​ളും ല​ഭി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ ഈ ​വി​മാ​നം വീ​ണ്ടും സ​ർ​വീ​സു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യു​ള്ളൂ എ​ന്ന് വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ലാ​ൻ​ഡിം​ഗ് സ​മ​യ​ത്തോ ടേ​ക്ക് ഓ​ഫ് സ​മ​യ​ത്തോ വി​മാ​ന​ത്തി​ന്‍റെ വാ​ല് ഭാ​ഗം റ​ണ്‍​വേ​യി​ൽ ത​ട്ടു​ന്ന​തി​നെ​യാ​ണ് ടെ​യി​ൽ സ്ട്രൈ​ക്ക് എ​ന്ന് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഡ​ൽ​ഹി​യി​ൽ നി​ന്ന് ഗോ​ര​ഖ്പൂ​രി​ലേ​ക്ക് പോ​യ മ​റ്റൊ​രു ഇ​ൻ​ഡി​ഗോ വി​മാ​ന​വും ലാ​ൻ​ഡിം​ഗി​നി​ട​യി​ൽ സ​മാ​ന​മാ​യ ടെ​യി​ൽ സ്ട്രൈ​ക്ക് നേ​രി​ട്ടു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തി​ൽ ഡി​ജി​സി​എ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഡി​ജി​സി​എ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

International

സ്പേ​സ് എ​ക്സി​ന് തി​രി​ച്ച​ടി; ലാ​ൻ​ഡിം​ഗി​നി​ടെ സ്റ്റാ​ർ​ഷി​പ്പ് റോ​ക്ക​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: സ്റ്റാ​ർ​ഷി​പ്പ് പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ൽ ഇ​ലോ​ൺ മ​സ്കി​ന്‍റെ സ്പേ​സ് എ​ക്സി​ന് വ​ൻ തി​രി​ച്ച​ടി. പു​തി​യ സ്റ്റാ​ർ​ഷി​പ്പ് റോ​ക്ക​റ്റ് പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന് ശേ​ഷം ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന പ​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് തി​രി​ച്ച​ടി നേ​രി​ട്ട​ത്. സ്പേ​സ് എ​ക്സി​ന്‍റെ ഏ​റ്റ​വും വ​ലി​യ​തും ശ​ക്തി​യേ​റി​യ​തു​മാ​യ റോ​ക്ക​റ്റാ​യി​രു​ന്നു ഇ​ത്.

സ്റ്റാ​ർ​ഷി​പ്പ് റോ​ക്ക​റ്റി​ന്‍റെ ആ​റാ​മ​ത്തെ പ​രീ​ക്ഷ​ണ പ​റ​ക്ക​ലാ​യി​രു​ന്നു ഇ​ത്. വി​ക്ഷേ​പ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ തി​രി​കെ ഇ​റ​ങ്ങു​ന്ന ഘ​ട്ടം വ​രെ എ​ല്ലാം ആ​സൂ​ത്ര​ണം ചെ​യ്ത​തു​പോ​ലെ​യാ​ണ് ന​ട​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ നി​ശ്ചി​ത സ്ഥാ​ന​ത്ത് പ​തു​ക്കെ ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ റോ​ക്ക​റ്റി​ന് പെ​ട്ടെ​ന്ന് തീ​പി​ടി​ക്കു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​ൻ സ്ഫോ​ട​ന​ത്തോ​ടെ ത​ക​രു​ക​യു​മാ​യി​രു​ന്നു.

റോ​ക്ക​റ്റി​ൽ നി​ന്നും ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്ത ദൃ​ശ്യ​ങ്ങ​ളി​ൽ വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ക​ത്തി​യ​മ​രു​ന്ന​ത് വ്യ​ക്ത​മാ​യി കാ​ണാം. ഈ ​സ്ഫോ​ട​നം ഒ​രു പ​രാ​ജ​യ​മാ​യ​ല്ല മ​റി​ച്ച് പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്പേ​സ് എ​ക്സ് ക​ണ​ക്കാ​ക്കു​ന്ന​ത്. റോ​ക്ക​റ്റി​ന്‍റെ ലാ​ൻ​ഡിം​ഗ് ക​പ്പാ​സി​റ്റി​യും താ​പ പ്ര​തി​രോ​ധ ക​വ​ച​ങ്ങ​ളും എ​ത്ര​ത്തോ​ളം ശ​ക്ത​മാ​ണെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു ദൗ​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. മ​നു​ഷ്യ​നെ ചൊ​വ്വ​യി​ലേ​ക്കും ച​ന്ദ്ര​നി​ലേ​ക്കും എ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് നി​ർ​മി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​രു​ത്തു​റ്റ റോ​ക്ക​റ്റാ​ണ് സ്റ്റാ​ർ​ഷി​പ്പ്.

International

നേ​പ്പാ​ളി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​റി​ന് തീ​പി​ടി​ച്ചു, യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​ർ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ത്രി​ഭു​വ​ൻ അ​ന്താ​രാ​ഷ്ട വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​റി​ന് തീ ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ എ​മ​ർ​ജ​ൻ​സി വാ​തി​ലു​ക​ളി​ലൂ​ടെ പു​റ​ത്തി​ങ്ങി.

പു​ല​ർ​ച്ചെ തു​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ട​യ​റി​ന് തീ​പി​ടി​ച്ച​ത്. ഇ​സ്താം​ബൂ​ളി​ൽ നി​ന്നും വ​ന്ന ടി ​കെ 726 എ​ന്ന വി​മാ​ന​ത്തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തെ ട​യ​റു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 278 യാ​ത്ര​ക്കാ​രും 11 ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങി​യ​താ​യും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ലെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കി. വി​മാ​നം റ​ൺ​വേ​യി​ൽ തൊ​ട്ട ഉ​ട​ൻ ത​ന്നെ വ​ല​തു​വ​ശ​ത്തെ ലാ​ൻ​ഡിം​ഗ് ഗി​യ​റി​ൽ നി​ന്ന് പു​ക​യും തീ​യും ഉ​യ​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

National

ആ​കാ​ശ​ത്ത് നാ​ല് മ​ണി​ക്കൂ​ർ മ​ര​ണ​ഭീ​തി; ലാ​ൻ​ഡിം​ഗ് ഗി​യ​ർ ത​ക​രാ​റി​ലാ​യ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി

ബെം​ഗ​ളൂ​രു: ബെ​ൽ​ഗാ​വി​യി​ൽനി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്കു പു​റ​പ്പെ​ട്ട ഫ്ലൈ91 ​വി​മാ​ന​ത്തി​ൽ ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​മു​മ്പ് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തു യാ​ത്ര​ക്കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത് നാ​ലു മ​ണി​ക്കൂ​ർ. ലാ​ൻ​ഡിം​ഗ് ഗി​യ​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വി​മാ​നം ആ​കാ​ശ​ത്തു വ​ട്ടം​ചു​റ്റി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ബെം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​ന​ത്തി​ന്‍റെ ച​ക്ര​ങ്ങ​ൾ പു​റ​ത്തേ​ക്കു വ​രാ​ൻ സ​ഹാ​യി​ക്കു​ന്ന ലാ​ൻ​ഡിം​ഗ് ഗി​യ​ർ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഇ​തോ​ടെ പൈ​ല​റ്റ് ഉ​ട​ൻത​ന്നെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​നെ വി​വ​ര​മ​റി​യി​ച്ചു.

വി​മാ​നം ആ​കാ​ശ​ത്ത്തു ​ട​ർ​ച്ച​യാ​യി വ​ട്ടം​ചു​റ്റു​ന്ന​തും സാ​ങ്കേ​തി​ക ത​ക​രാ​റു​ള്ള വി​വ​ര​വും അ​റി​ഞ്ഞ​തോ​ടെ യാ​ത്ര​ക്കാ​ർ ക​ടു​ത്ത പ​രി​ഭ്രാ​ന്തി​യി​ലാ​യി. വി​മാ​ന​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ ക​ര​യു​ന്ന​തി​ന്‍റെ​യും പ്രാ​ർഥിക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പു​റ​ത്തു​വ​ന്നു. മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു അ​തെ​ന്നു യാ​ത്ര​ക്കാ​ർ പി​ന്നീ​ടു പ്ര​തി​ക​രി​ച്ചു.

ഒ​ടു​വി​ൽ പൈ​ല​റ്റി​ന്‍റെ മ​നഃസാ​ന്നി​ധ്യ​വും വൈ​ദ​ഗ്ധ്യ​വും മൂ​ലം വി​മാ​നം ബെം​ഗ​ളൂ​രു കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്‌‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ശ​ങ്ക​ക​ൾ​ക്കു വി​രാ​മ​മാ​യ​ത്.

National

ലാൻഡിം​ഗി​ന് മു​ൻപ് സാ​ങ്കേ​തി​ക ത​ക​രാ​ർ; ഹൈ​ദ​രാ​ബാ​ദ്-​ഹു​ബ്ബ​ള്ളി വി​മാ​നം ആ​കാ​ശ​ത്ത് വ​ട്ടം​ചു​റ്റി​യ​ത് നാ​ല് മ​ണി​ക്കൂ​ർ

ബം​ഗ​ളൂ​രു: ലാ​ൻഡിം​ഗി​ന് തൊ​ട്ടു​മു​മ്പ് സാ​ങ്കേ​തി​ക ത​ക​രാ​ർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു വി​മാ​നം ആ​കാ​ശത്തു ചുറ്റിയതു നാലു മ​ണി​ക്കൂ​ർ. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ഹു​ബ്ബ​ള്ളി​യി​ലേ​ക്കു പു​റ​പ്പെ​ട്ട ഫ്ലൈ91 ​എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഐ​സി3401 എ​ന്ന വി​മാ​ന​മാ​ണ് ത​ക​രാ​റി​ലാ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂന്നോടെ ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു പു​റ​പ്പെ​ട്ട വി​മാ​നം വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കു ഹു​ബ്ബു​ള്ള​യി​ൽ എ​ത്തേ​ണ്ട​താ​യി​രു​ന്നു.

ഹു​ബ്ബു​ള്ള​യ്ക്കു സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് വി​മാ​നം ത​ക​രാ​റി​ലാ​യ​ത്. ഇ​തോ​ടെ ലാ​ൻഡിം​ഗ് ശ്ര​മം ഉ​പേ​ക്ഷി​ച്ച് മു​ണ്ട്ഗോ​ഡ്, ദാ​വ​ൻ​ഗ​രെ, ഷി​വ​മോ​ഗ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ​ക്കു മു​ക​ളി​ലാ​യി ഏ​ക​ദേ​ശം നാ​ലു മ​ണി​ക്കൂ​റോ​ളം വി​മാ​നം വ​ട്ടം​ചു​റ്റി. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു.

പ​ല​ത​വ​ണ ലാ​ൻ​ഡിം​ഗിനു ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ വി​മാ​നം ബം​ഗ​ളൂ​രു​വി​ലേ​ക്കു തി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നി​ച്ചു. ആ​വ​ർ​ത്തി​ച്ചു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വി​മാ​നം വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ കെ​മ്പെ​ഗൗ​ഡ അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

ത​ക്ക​സ​മ​യ​ത്തു കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും അ​നാ​സ്ഥ കാ​ട്ടി​യെ​ന്നും ആ​രോ​പി​ച്ച് യാ​ത്ര​ക്കാ​രു​ടെ ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി.

National

വി​മാ​ന​ത്തി​നു​ള്ളി​ൽ പു​ക ഉ​യ​ർ​ന്നു; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ല​ക്‌‌‌നൗ: വി​മാ​ന​ത്തി​നു​ള്ളി​ൽ പു​ക ഉ​യ​ർ​ന്ന​താ​യി അ​പാ​യ സൂ​ച​ന ല​ഭി​ച്ച​തി​നെതു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം നി​ല​ത്തി​റ​ക്കി. ഡൽഹി​യി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെതു​ട​ർ​ന്ന് ഉ​ത്ത​ർപ്ര​ദേ​ശി​ലെ ല​ഖ്‌​നൗ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇറക്കിയത്.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്നോ​ണമാണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി​യ​ത്. വി​മാ​നം പ​റ​ന്നു​യ​ർ​ന്ന് കു​റ​ച്ചു സ​മ​യ​ത്തി​ന​കം കാ​ബി​നി​ൽ പു​ക ക​ണ്ട​താ​യി പൈ​ല​റ്റു​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചു. ഉ​ട​ൻ ത​ന്നെ ല​ഖ്‌​നൗ​വി​ലെ ചൗ​ധ​രി ച​ര​ൺ സിം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലാ​ൻ​ഡിം​ഗി​ന് പി​ന്നാ​ലെ യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്താ​ൻ എ​ൻജി​നീ​യ​ർ​മാ​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​മാ​യ ഡൽഹി​യി​ൽ എ​ത്തി​ക്കാ​ൻ മ​റ്റൊ​രു വി​മാ​നം ഏ​ർ​പ്പാ​ടാ​ക്കി​യെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​ച്ചു. വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും ഡി​ജി​സി​എ​യും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

International

ലാൻഡിംഗിനിടെ വിമാനം ട്രക്കുമായി കൂട്ടിയിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു

ന്യൂ​​​യോ​​​​​​​​​ർ​​​​​​​​​ക്ക്: അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​യി​​​​​​​​​ലെ ന്യൂ​​​​​​​​​യോ​​​​​​​​​ർ​​​​​​​​​ക്ക് വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ത്താ​​​​​​​​​വ​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ ലാ​​​​​​​​​ൻ​​​​​​​​​ഡിം​​​​​​​​​ഗി​​​​​​​​​നി​​​​​​​​​ടെ എ​​​​​​​​​യ​​​​​​​​​ർ കാ​​​​​​​​​ന​​​​​​​​​ഡ വി​​​​​​​​​മാ​​​​​​​​​നം റ​​​​​​​​​ൺ​​​​​​​​​വേ​​​​​​​​​യി​​​​​​​​​ലു​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​രു​​​ന്ന അ​​​ഗ്നി​​​ശ​​​മ​​​ന ട്ര​​​​​​​​​ക്കു​​​​​​​​​മാ​​​​​​​​​യി കൂ​​​​​​​​​ട്ടി​​​​​​​​​യി​​​​​​​​​ടി​​​​​​​​​ച്ച് പൈ​​​​​​​​​ല​​​​​​​​​റ്റും കോ ​​​​​​​​​പൈ​​​​​​​​​ല​​​​​​​​​റ്റും മ​​​​​​​​​രി​​​​​​​​​ച്ചു.

ഞാ​​​​​​​​​യ​​​​​​​​​റാ​​​​​​​​​ഴ്ച രാ​​​​​​​​​ത്രി ലാ ​​​​​​​​​ഗാ​​​​​​​​​ർ​​​​​​​​​ദി​​​​​​​​​യ വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ത്താ​​​​​​​​​വ​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു അ​​​​​​​​​പ​​​​​​​​​ക​​​​​​​​​ടം. മ​​​റ്റൊ​​​രു വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് പു​​​ക ഉ​​​യ​​​രു​​​ന്ന​​​തു​​​ക​​​ണ്ട് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ റ​​​ൺ​​​വേ മു​​​റി​​​ച്ചു​​​ക​​​ട​​​ന്ന് ട്ര​​​ക്ക് പോ​​​ക​​​വേ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗം ത​​​​​​​​​ക​​​​​​​​​ർ​​​​​​​​​ന്നു. 72 യാ​​​​​​​​ത്ര​​​​​​​​ക്കാ​​​​​​​​രും നാ​​​​​​​​ലു ക്രൂ ​​​​​​​​അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു വി​​​​​​​​മാ​​​​​​​​ന​​​​​​​​ത്താ​​​​​​​​വ​​​​​​​​ള​​​​​​​​ത്തി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റ 39 യാ​​​​​​​​​ത്ര​​​​​​​​​ക്കാ​​​​​​​​​രെ​​​​​​​​​യും ക്രൂ ​​​​​​​​​അം​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളെ​​​​​​​​​യും സ​​​​​​​​​മീ​​​​​​​​​പ​​​​​​​​​ത്തെ ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ പ്ര​​​​​​​​​വേ​​​​​​​​​ശി​​​​​​​​​പ്പി​​​​​​​​​ച്ചു. ഏ​​​​​​​​​താ​​​​​​​​​നും പേ​​​​​​​​​ർ​​​​​​​​​ക്ക് ഗു​​​​​​​​​രു​​​​​​​​​ത​​​​​​​​​ര പ​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​ണ്. മ​​​​​​​​​റ്റു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​ർ ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി വി​​​​​​​​​ട്ടു. ട്ര​​​​​​​​​ക്കി​​​​​​​​​ൽ സ​​​​​​​​​ഞ്ച​​​​​​​​​രി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്ന ര​​​​​​​​​ണ്ട് പോ​​​​​​​​​ർ​​​​​​​​​ട്ട് അ​​​​​​​​​ഥോ​​​​​​​​​റി​​​​​​​​​റ്റി ജീ​​​​​​​​​വ​​​​​​​​​ന​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്കും പ​​​​​​​​​രി​​​​​​​​​ക്കേ​​​​​​​​​റ്റു.

അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ന്‍റെ ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​​​​​ച​​​​​​രി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. അ​​​​​​​​​പ​​​​​​​​​ക​​​​​​​​​ട​​​​​​​​​ത്തെ​​​​​​​​​ത്തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്ന് തി​​​​​​​​ങ്ക​​​​​​​​ളാ​​​​​​​​ഴ്ച ഉ​​​​​​​​ച്ച​​​​​​​​യ്ക്ക് ര​​​​​​​​ണ്ടു വ​​​​​​​​രെ വി​​​​​​​​മാ​​​​​​​​ന​​​​​​​​ത്താ​​​​​​​​വ​​​​​​​​ളം അ​​​​​​​​ട​​​​​​​​ച്ചിട്ടു.

Sports

യു​​പി വാ​​രി​​യേ​​ഴ്‌​​സി​​നെ ലാ​​ന്നിം​​ഗ് ന​​യി​​ക്കും

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: 2026 വ​​നി​​താ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (ഡ​​ബ്ല്യു​​പി​​എ​​ല്‍) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ യു​​പി വാ​​രി​​യേ​​ഴ്‌​​സി​​നെ ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ താ​​രം മെ​​ഗ് ലാ​​ന്നിം​​ഗ് ന​​യി​​ക്കും.

1.9 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് ലാ​​ന്നിം​​ഗി​​നെ യു​​പി വാ​​രി​​യേ​​ഴ്‌​​സ് ലേ​​ല​​ത്തി​​ല്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​ന്‍റെ താ​​ര​​മാ​​യി​​രു​​ന്നു ലാ​​ന്നിം​​ഗ്. അ​​ലീ​​സ ഹീ​​ലി​​യു​​ടെ ഒ​​ഴി​​വി​​ല്‍ ദീ​​പ്തി ശ​​ര്‍​മ​​യാ​​യി​​രു​​ന്നു 2025 സീ​​സ​​ണി​​ല്‍ വാ​​രി​​യേ​​ഴ്‌​​സി​​നെ ന​​യി​​ച്ച​​ത്.


2026 ഡ​​ബ്ല്യു​​പി​​എ​​ല്‍ ഈ ​​വെ​​ള്ളി​​യാ​​ഴ്ച ആ​​രം​​ഭി​​ക്കും. മും​​ബൈ ഇ​​ന്ത്യ​​ന്‍​സും റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വും ത​​മ്മി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം. 10ന് ​​ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്‌​​സി​​ന് എ​​തി​​രേ​​യാ​​ണ് വാ​​രി​​യേ​​ഴ്‌​​സി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം.

Latest News

Corehub Up