Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Landslides

ചൂ​ര​ൽ​മ​ല വീ​ട് നി​ർ​മാ​ണം ഒ​ക്്ടോ​ബ​ർ 31ന​കം പൂ​ർ​ത്തി​യാ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ൽ​​​മ​​​ല ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന പു​​​ന​​​ര​​​ധി​​​വാ​​​സ ടൗ​​​ൺ​​​ഷി​​​പ്പി​​​ലെ വീ​​​ടു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ഒ​​​ക്ടോ​​​ബ​​​ർ 31ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കും. ടൗ​​​ൺ​​​ഷി​​​പ്പി​​​ലെ മ​​​റ്റ് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ന​​​വം​​​ബ​​​ർ 15ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

മ​​​ന്ത്രി​​​മാ​​​രാ​​​യ എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ടി. ​​​സി​​​ദ്ദി​​​ഖ്, കെ.​​​എം. ഷാ​​​ജി എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ചേ​​​ർ​​​ന്ന കാ​​​ബി​​​ന​​​റ്റ് സ​​​ബ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന വീ​​​ടു​​​ക​​​ൾ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​തി​​​ന് ന​​​റു​​​ക്കെ​​​ടു​​​പ്പ് ഉ​​​ൾപ്പടെയു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ വ​​​യ​​​നാ​​​ട് ജി​​ല്ലാ ക​​​ള​​​ക്്ട​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

വീ​​​ടു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ട ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ പ​​​ട്ടി​​​ക അ​​​ന്തി​​​മ​​​മാ​​​ക്കാ​​​ൻ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്കും. ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് നി​​​ല​​​വി​​​ൽ ന​​​ൽ​​​കി​​​വ​​​രു​​​ന്ന വാ​​​ട​​​ക​​​യും ഭ​​​ക്ഷ​​​ണ കൂ​​​പ്പ​​​ണും തു​​​ട​​​രും.

കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ർ​​​ഷ​​​ക​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ഡി​​​ഡി​​​എം​​​എ യ്ക്ക് ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കും അ​​​ർ​​​ഹ​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര തു​​​ക വേ​​​ഗ​​​ത്തി​​​ൽ കൈ​​​മാ​​​റും.

ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സ​​​ഹാ​​​യ​​​ങ്ങ​​​ളും വേ​​​ഗ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സ്മാ​​​ർ​​​ട്ട് കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കും. ബാ​​​ങ്ക് വാ​​​യ്പ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ എ​​​ത്ര​​​യും വേ​​​ഗം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു.

District News

മ​​​ട വീ​​​ണ് കൃ​​​ഷി ന​​​ശി​​​ച്ചു

കു​​​മ​​​ര​​​കം: അ​​​യ്മ​​​നം പു​​​ത്ത​​​ൻ​​​ക​​​രി പാ​​​ട​​​ശേ​​​ഖ​​​ര​​​ത്തി​​​ൽ മ​​​ട​​​വീ​​​ണു. 260 ഏ​​​ക്ക​​​റു​​​ള്ള പാ​​​ട​​​ത്ത് വി​​​ത ക​​​ഴി​​​ഞ്ഞി​​​ട്ട് 22 ദി​​​വ​​​സം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കേയാ​​​ണ് മ​​​ട​​​വീ​​​ഴ്ച. മ​​​ട വീ​​​ണ​​​തോ​​​ടെ പാ​​​ട​​​ശേ​​​ഖ​​​ര​​​ത്തി​​​ലേ​​​ക്ക് വെ​​​ള്ളം അ​​​തി​​​വേ​​​ഗം ക​​​യ​​​റി. മോ​​​ട്ടോ​​​ർ ത​​​റ​​​യും മോ​​​ട്ടോ​​​ർ ഷെ​​​ഡും മോ​​​ട്ടോ​​​റും പെ​​​ട്ടി​​​യും പ​​​റ​​​യും ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ടു കാ​​​ണാ​​​താ​​​യി.

പാ​​​ട​​​ശേ​​​ഖ​​​ര​​​ത്തി​​​ന് ചു​​​റ്റു​​​മാ​​​യി കെ​​​സി​​​എം കോ​​​ള​​​നി​​​യി​​​ലും മ​​​റ്റു​​​മാ​​​യി 150-ഓ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​വ​​​രു​​​ടെ​​​യെ​​​ല്ലാം വീ​​​ടു​​​ക​​​ൾ വെ​​​ള്ള​​​ത്തി​​​ലാ​​​യി. പു​​​ത്ത​​​ൻ​​​ക​​​രി പാ​​​ട​​​ത്ത് മൂ​​​ന്ന് മോ​​​ട്ടോ​​​റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. മ​​​ട​​​യി​​​ട്ട് ര​​​ണ്ട് മോ​​​ട്ടോ​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ച്ച് വെ​​​ള്ളം വ​​​റ്റി​​​ച്ചാ​​​ലും നെ​​​ൽ​​​ച്ചെ​​​ടി​​​ക​​​ൾ ര​​​ക്ഷി​​​ക്കാ​​​നാ​​​കി​​​ല്ല. മ​​​ട വീ​​​ണ ഭാ​​​ഗ​​​ത്ത് പു​​​തി​​​യ​​​മോ​​​ട്ടോ​​​റും പെ​​​ട്ടി​​​യും പ​​​റ​​​യും സ്ഥാ​​​പി​​​ക്കാ​​​ൻ വ​​​ലി​​​യ മു​​​ത​​​ൽ മു​​​ട​​​ക്ക​​​ണം. അ​​​തി​​​നാ​​​ൽ ഈ ​​​വ​​​ർ​​​ഷ​​​കൃ​​​ഷി ഉ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ് ക​​​ർ​​​ഷ​​​ക​​​രെ​​​ന്ന് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യ​​​മോ​​​ൻ ക​​​രീ​​​മ​​​ഠം പ​​​റ​​​ഞ്ഞു.

കു​​​മ​​​ര​​​ക​​​ത്ത് വി​​​ത​​​ച്ചി​​​ട്ട് അ​​​ഞ്ചു ദി​​​വ​​​സ​​​മാ​​​യ കൊ​​​ല്ല​​​ക​​​രി​​​പാ​​​ടം ബ​​​ണ്ട് ക​​​വി​​​ഞ്ഞൊ​​​ഴു​​​കി നി​​​റ​​​യാ​​​റാ​​​യി. ക​​​ർ​​​ഷ​​​ക​​​രും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ബ​​​ണ്ട് സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​വ്ര​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. 195 ഏ​​​ക്ക​​​റു​​​ള്ള കൊ​​​ല്ല​​​ക​​​രി പാ​​​ട​​​ത്തെ വ​​​ട്ട​​​ത്തു​​​രു​​​ത്തി​​​ലും പു​​​റം​​​ബ​​​ണ്ടി​​​ലു​​​മാ​​​യി അ​​​നേ​​​കം കു​​​ടും​​​ബ​​​ങ്ങ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ട്. പാ​​​ടം മു​​​ങ്ങി​​​യാ​​​ൽ​​​വീ​​​ടു​​​ക​​​ളെ​​​ല്ലാം വെ​​​ള്ള​​​ത്തി​​​ലാ​​​കും. വി​​​ത ഒ​​​രു​​​ക്കു​​​പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​ക്കി ക​​​ള കി​​​ളി​​​ർ​​​പ്പി​​​ച്ചു കൊ​​​ണ്ടി​​​രു​​​ന്ന ഇ​​​ട​​​വ​​​ട്ടം പാ​​​ട​​​ത്തും ബ​​​ണ്ട് ക​​​വി​​​ഞ്ഞ് വെ​​​ള്ളം ക​​​യ​​​റു​​​ന്ന​​​ത് ത​​​ട​​​യു​​​ന്ന ശ്ര​​​മ​​​ത്തി​​​ലാ​​​ണ് ക​​​ർ​​​ഷ​​​ക​​​ർ.

District News

ഉ​പ്പു​ത​റ​യി​ൽ ര​ണ്ടി​ട​ത്തും അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ മൂ​ന്നി​ട​ത്തും ഉ​രു​ൾ​പൊ​ട്ടി

ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ മൂ​ന്നി​ട​ത്തും ഉ​പ്പു​ത​റ​യി​ൽ ര​ണ്ടി​ട​ത്തും ഉ​രു​ൾ​പൊ​ട്ടി. ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ​യി​ൽ പോ​ലീ​സ് ജീ​പ്പി​ന് മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണു. പോ​ലീ​സു​കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​ത്താ​യി​പ്പാ​റ​യി​ൽ രാ​ത്രി മ​ണ്ണി​ടി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്.

മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു മ​ണ്ണ് നീ​ക്കി​യാ​ണ് ജീ​പ്പ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​പ്പു​ത​റ കു​ഴു​വി​ൽ മ​ണി​ക്കു​ട്ട​ന്‍റെ വീ​ടി​നു സ​മീ​പം ഉ​രു​ൾ​പൊ​ട്ടി ഭൂ​മി ഒ​ലി​ച്ചു​പോ​യി. വീ​ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.

അ​യ്യ​പ്പ​ൻ​കോ​വി​ൽ പൂ​വ​ന്തി​ക്കു​ടി​ക്ക് സ​മീ​പം മൂ​ന്നി​ട​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. 2.5 ഏ​ക്ക​റോ​ളം ഭൂ​മി​യി​വി​ടെ ഒ​ലി​ച്ചു​പോ​യി. പൂ​വ​ത്തി​ക്കു​ടി റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഏ​ലം, കാ​പ്പി, കു​രു​മു​ള​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ന​ശി​ച്ചു. ഇ​ഞ്ചി​മ​ല​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ചെ​മ്മ​ണ്ണി​ൽ ഒ​രു​വീ​ട് പൂ​ർ​ണ​മാ​യും മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ടു. വീ​ടി​ന് സ​മീ​പം കി​ട​ന്ന കാ​റും മ​റ്റു വാ​ഹ​ന​ങ്ങ​ളും മ​ണ്ണി​ന​ടി​യി​ലാ​യി.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ പീ​രു​മേ​ട് മേ​ഖ​ല​യി​ൽ ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഭൂ​രി​ഭാ​ഗം റോ​ഡു​ക​ളി​ലും മ​ണ്ണി​ടി​ഞ്ഞു​വീ​ണു. പ​ല റോ​ഡു​ക​ളി​ലും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ വേ​ണ്ടി​വ​ന്നു.

രാ​വി​ലെ​യെ​ത്തി​യ ബ​സു​ക​ളെ​ല്ലാം വ​ഴി​യി​ൽ കു​ടു​ങ്ങി. കെ.​കെ. റോ​ഡി​ലും ക​ട്ട​പ്പ​ന റോ​ഡി​ലും വാ​ഗ​മ​ൺ റോ​ഡി​ലും മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പെ​രി​യാ​റി​ന്‍റെ തീ​ര​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ്ര​ദേ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി.

National

മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും; ഉ​ത്ത​രേ​ന്ത്യ​യി​ൽ വെ​ള്ള​പ്പൊ​ക്കം, നാ​ല് മ​ര​ണം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലും ഉ​ത്താ​ഖ​ണ്ഡി​ലും മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും. ഹി​മാ​ച​ലി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നാ​ലു പേ​ർ മ​രി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് ഛത്തീ​സ്ഗ​ഡ് - മ​ണാ​ലി ദേ​ശീ​യ​പാ​ത​ക​ൾ അ​ട​ച്ചു. ഈ ​മേ​ഖ​ല​ക​ളി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്. ഉ​ത്താ​ഖ​ണ്ഡി​ൽ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ജ​മ്മു​കാ​ശ്മീ​രി​ലു​ണ്ടാ​യ മേ​ഖ​വി​സ്ഫോ​ട​ന​ത്തി​ൽ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

പ്ര​ള​യ​ക്കെ​ടു​തി തു​ട​രു​ന്ന വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ അ​സ​മി​ലെ​യും അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ​യും സ്ഥി​തി കേ​ന്ദ്രം വി​ല​യി​രു​ത്തി. പൂ​ർ​ണ പി​ന്തു​ണ​യും അ​ടി​യ​ന്ത​ര സ​ഹാ​യ​വും ഇ​രു​സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്രം ഉ​റ​പ്പു ന​ൽ​കി.

International

പ്രളയവും മണ്ണിടിച്ചിലും: അഫ്ഗാനിസ്ഥാനിൽ മരണം 110 ആയി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 110 ആ​യി. ഏ​ഴു പേ​രെ കാ​ണാ​താ​യി. മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

12 ദി​വ​സം മു​ന്പാ​ണ് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ക​ന​ത്ത മ​ഴ​യും കൊ​ടു​ങ്കാ​റ്റും ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്തെ 34 പ്ര​വി​ശ്യ​ക​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തും മ​ഴ​ക്കെ​ടു​തി​മൂ​ലം ജ​നം വ​ല​യു​ക​യാ​ണ്.

24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം 11 പേ​ർ മ​രി​ച്ചു. ആ​യി​ര​ത്തോ​ളം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും നാ​ലാ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

International

സു​മാ​ത്ര വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും; മ​ര​ണം 303, മു​ന്നൂ​റോ​ളം പേ​രെ കാ​ണാ​നി​ല്ല

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​മാ​ത്ര ദ്വീ​പി​ൽ ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 303 ആ​യി. മു​ന്നൂ​റോ​ളം പേ​രെ കാ​ണാ​നി​ല്ല. നി​ര​വ​ധി പേ​രെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി. സു​മാ​ത്ര പ്ര​വി​ശ്യ​യി​ലെ 15 ന​ഗ​ര​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ 17,000 വീ​ടു​ക​ൾ മു​ങ്ങി​യെ​ന്നാ​ണു ക​ണ​ക്ക്.

ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, താ​യ്‌​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും ഒ​രാ​ഴ്ച​യാ​യി ചു​ഴ​ലി​ക്കാ​റ്റ് മൂ​ല​മു​ള്ള പേ​മാ​രി​യി​ൽ വ​ല​യു​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ലി​ൽ റോ​ഡു​ക​ൾ ത​ക​രു​ക​യും ആ​ശ​യ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ൾ ന​ശി​ക്കു​ക​യും ചെ​യ്ത​തോ​ടെ ദ്വീ​പ് ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഹെ​ലി​ക്കോ​പ്റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ‍​ർ​ത്ത​നം തു​ട​രു​ന്നു​ണ്ട്.

മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ന്‍റെ മ​റു​ഭാ​ഗ​ത്ത് ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും ഇ​ന്തോ​നേ​ഷ്യ സൈ​നി​ക മേ​ധാ​വി സു​ഹ​ര്യാ​ന്‍റോ വാ‍​ർ​ത്താ ഏ​ജ​ൻ​സി​ക​ളോ​ട് പ്ര​തി​ക​രി​ച്ചു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ സൈ​ന്യ​ത്തെ എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ര​ണ്ട് ദി​വ​സം മു​മ്പ് ഇ​ന്തോ​നേ​ഷ്യ​യി​ലെ വ​ട​ക്ക​ന്‍ സു​മാ​ത്ര തീ​ര​ത്തു​ള്ള ദ്വീ​പി​ല്‍ 6.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സി​മെ​ലു ദ്വീ​പി​ല്‍ 25 കി​ലോ​മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​തെ​ന്നും നാ​ശ​ന​ഷ്ട​ങ്ങ​ളോ സു​നാ​മി മു​ന്ന​റി​യി​പ്പോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളൊ​ന്നു​മി​ല്ലെ​ന്നും യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്‌​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ വ്യ​ക്ത​മാ​ക്കി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ഴ ശ​ക്ത​മാ​യ​ത്.

National

പ​ശ്ചി​മ ബം​ഗാ​ളി​ലെ ക​ന​ത്ത മ​ഴ; മ​ര​ണ​സം​ഖ്യ 17 ആ​യി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഡാ​ർ​ജി​ലിം​ഗി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ 17 പേ​ർ മ​രി​ച്ചു. ഡാ​ർ​ജി​ലിം​ഗി​ലെ മി​രി​ക്, സു​ഖി​യ പൊ​ഖാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പോ​ലീ​സും ത​ദേ​ശ ഭ​ര​ണ​കൂ​ട​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്.

മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​നും സി​ക്കി​മി​നും ഇ​ട​യി​ലു​ള്ള പ്ര​ധാ​ന റോ​ഡ് ത​ക​ർ​ന്നു. തി​ങ്ക​ളാ​ഴ്ച പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഡാ​ർ​ജി​ലിം​ഗി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും.

ഡാ​ർ​ജി​ലിം​ഗി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ജീ​വ​ഹാ​നി​യി​ൽ ത​നി​ക്ക് അ​തി​യാ​യ വേ​ദ​ന​യു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​ക​രി​ച്ചു. ദു​രി​ത ബാ​ധി​ത​ർ​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും അ​ദ്ദേ​ഹം എ​ക്‌​സി​ൽ കു​റി​ച്ചു.

ദു​ർ​ഗ പൂ​ജ​യ്ക്ക് ശേ​ഷം കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്നും ബം​ഗാ​ളി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ധാ​രാ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഡാ​ർ​ജി​ലിം​ഗി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. അ​തി​നാ​ൽ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

National

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ക​ന​ത്ത മ​ഴ​യും മേ​ഘ​വി​സ്ഫോ​ട​ന​വും; ആ​റു​പേ​ർ മ​രി​ച്ചു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും മേ​ഘ​സ്ഫോ​ട​ന​ത്തി​ലും ആ​റു പേ​ർ മ​രി​ച്ചു. 11 പേ​രെ കാ​ണാ​താ​യി.

മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ആ​ളു​ക​ൾ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ച​മോ​ലി, രു​ദ്ര​പ്ര​യാ​ഗ്, തെ​ഹ്രി, ബാ​ഗേ​ശ്വ​ർ ജി​ല്ല​ക​ളി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Latest News

Corehub Up