Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Large Technology

ബംഗളൂരുവില്‍ എയര്‍ബസിന്‍റെ വന്പൻ ടെക്‌നോളജി സെന്‍റര്‍ തുറന്നു

ബം​​​ഗ​​​ളൂ​​​രു: ഐ​​​ടി ന​​​ഗ​​​ര​​​മാ​​​യ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ യൂ​​​റോ​​​പ്യ​​​ൻ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​യാ​​​യ എ​​​യ​​​ര്‍ബ​​​സ് പ്ര​​​വ​​​ര്‍ത്ത​​​നം വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 5,000 പേ​​​ര്‍ക്കു ജോ​​​ലി ചെ​​​യ്യാ​​​വു​​​ന്ന അ​​​ത്യാ​​​ധു​​​നി​​​ക ടെ​​​ക്‌​​​നോ​​​ള​​​ജി സെ​​​ന്‍റ​​​ര്‍ തു​​​റ​​​ന്നു.

വൈ​​​റ്റ് ഫീ​​​ൽ​​​ഡി​​​ലെ ടൈ​​​റ്റാ​​​നി​​​യം ടെ​​​ക് പാ​​​ർ​​​ക്കി​​​ൽ 8.8 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ര്‍ണ​​​ത്തി​​​ലാ​​​ണു ടെ​​​ക് സെ​​​ന്‍റ​​​ർ തു​​​റ​​​ന്ന​​​ത്. എ​​​യ​​​ർ ബ​​​സി​​​ന്‍റെ യൂ​​​റോ​​​പ്പി​​​നു പു​​​റ​​​ത്തു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്-​​​ഡി​​​ജി​​​റ്റ​​​ല്‍ കേ​​​ന്ദ്ര​​​മാ​​​ണി​​​ത്. എ​​​യ​​​ർ​​​ബ​​​സി​​​ന് നി​​​ല​​​വി​​​ൽ 30,000ത്തി​​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​ര്‍ ഇ​​​ന്ത്യ​​​യി​​​ലു​​​ണ്ട്.

‘മേ​​​ക്ക് ഇ​​​ന്‍ ഇ​​​ന്ത്യ’ പ​​​ദ്ധ​​​തി​​​ക്ക് വ​​​ലി​​​യ ക​​​രു​​​ത്ത് പ​​​ക​​​രു​​​ന്ന ഈ ​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍നി​​​ന്ന് വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ രൂ​​​പ​​​ക​​​ല്പ​​​ന, ഗ​​​വേ​​​ഷ​​​ണം, സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷ, റോ​​​ബോ​​​ട്ടി​​​ക്‌​​​സ് തു​​​ട​​​ങ്ങി​​​യ നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ക്കും.

എ​​​യ​​​ര്‍ബ​​​സി​​​ന്‍റെ ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളു​​​ടെ​​​യും നി​​​ര്‍മാ​​​ണ​​​ത്തി​​​ലും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളി​​​ലും ഇ​​​നി ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ എ​​​ന്‍ജി​​​നി​​​യ​​​ര്‍മാ​​​രു​​​ടെ വൈ​​​ദ​​​ഗ്ധ്യ​​​വും ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും.

ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള വി​​​ഭ​​​വ​​​സ​​​മാ​​​ഹ​​​ര​​​ണം എ​​​യ​​​ര്‍ബ​​​സ് വ​​​ന്‍തോ​​​തി​​​ല്‍ വ​​​ര്‍ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. 2019ല്‍ 500 ​​​മി​​​ല്യ​​​ണ്‍ ഡോ​​​ള​​​റാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ള്‍ 1.5 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റാ​​​യി ഉ​​​യ​​​ര്‍ന്നു. ഇ​​​തു വൈ​​​കാ​​​തെ ര​​​ണ്ടു ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ലേ​​​ക്ക് എ​​​ത്തു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നോ​​​ട​​​കം നൂ​​​റി​​​ല​​​ധി​​​കം ഇ​​​ന്ത്യ​​​ന്‍ ക​​​മ്പ​​​നി​​​ക​​​ള്‍ എ​​​യ​​​ര്‍ബ​​​സി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ള്‍ നി​​​ര്‍മി​​​ച്ചു​​​ന​​​ല്‍കു​​​ന്നു​​​ണ്ട്.

ഇ​​​ന്ത്യ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍മാ​​​രും ഡി​​​ജി​​​റ്റ​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റു​​​ക​​​ളും നി​​​ല​​​വി​​​ലു​​​ള്ള എ​​​ല്ലാ എ​​​യ​​​ര്‍ബ​​​സ് വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ങ്ങ​​​ളിലും ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലും‍ സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ട്. പു​​​തി​​​യ കേ​​​ന്ദ്ര​​​ത്തി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍മാ​​​രും ഡി​​​ജി​​​റ്റ​​​ല്‍ വി​​​ദ​​​ഗ്ധ​​​രും ചേ​​​ര്‍ന്ന് പു​​​തു​​​ത​​​ല​​​മു​​​റ വി​​​മാ​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ള്‍, സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷ, റോ​​​ബോ​​​ട്ടി​​​ക്‌​​​സ്, നി​​​ര്‍മി​​​ത ബു​​​ദ്ധി തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തും. ബം​​​ഗ​​​ളൂ​​​രു​​​വി​​​നെ ഒ​​​രു ആ​​​ഗോ​​​ള ഏ​​​വി​​​യേ​​​ഷ​​​ന്‍ ഹ​​​ബ്ബാ​​​യി മാ​​​റ്റു​​​ന്ന​​​തി​​​ല്‍ എ​​​യ​​​ര്‍ബ​​​സി​​​ന്‍റെ ടെ​​​ക്‌​​​നോ​​​ള​​​ജി സെ​​​ന്‍റ​​​ര്‍ നി​​​ര്‍ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​ര്‍ണാ​​​ട​​​ക സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

ക​​​ർ​​​ണാ​​​ട​​​ക ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ.​​​ ശി​​​വ​​​കു​​​മാ​​​റും വ്യ​​​വ​​​സാ​​​യ-​​​അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന മ​​​ന്ത്രി എം.​​​ബി. പാ​​​ട്ടീ​​​ലും ചേ​​​ർ​​​ന്ന് ടെ​​​ക് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി റാം​​​മോ​​​ഹ​​​ൻ നാ​​​യി​​​ഡു, എ​​​യ​​​ർ​​​ബ​​​സ് ഡി​​​ജി​​​റ്റ​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​ത​​​റീ​​​ൻ ജ​​​സ്റ്റി​​​ൻ, എ​​​യ​​​ർ ബ​​​സി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ​​​യും സൗ​​​ത്ത് ഏ​​​ഷ്യ​​​യി​​​ലെ​​​യും പ്ര​​​സി​​​ഡ​​​ന്‍റും എം​​​ഡി​​​യു​​​മാ​​​യ ജ​​​ർ​​​ഗ​​​ൻ വെ​​​സ്റ്റ​​​ർ​​​മെ​​​യ്‌​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

ഇ​​​ന്ത്യ​​​യി​​​ലെ വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​യു​​​ടെ വ​​​ള​​​ര്‍ച്ച​​​യി​​​ല്‍ ഈ ​​​കേ​​​ന്ദ്രം നി​​​ര്‍ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ക്കു​​​മെ​​​ന്ന് ജ​​​ർ​​​ഗ​​​ൻ വെ​​​സ്റ്റ​​​ർ​​​മെ​​​യ്‌​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ബം​​​ഗ​​​ളൂ​​​രു ന​​​ഗ​​​രം ആ​​​ഗോ​​​ള വ്യോ​​​മ​​​യാ​​​ന ഹ​​​ബ്ബാ​​​യി മാ​​​റു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി രാം​​​മോ​​​ഹ​​​ന്‍ നാ​​​യി​​​ഡു പ​​​റ​​​ഞ്ഞു. ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​നി​​​ടെ ന​​​ഗ​​​ര​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ര്‍ച്ച​​​ക​​​ള്‍ക്കാ​​​യി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​റി​​​നെ കേ​​​ന്ദ്ര​​​മ​​​ന്ത്രി ഡ​​​ല്‍ഹി​​​യി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up