മൂലമറ്റം: അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലകളിലേക്ക് പ്രിയദർശിനി ഗ്രാമവണ്ടി സർവീസ് ആരംഭിച്ചു. നിലവിൽ ബസ് സർവീസില്ലാത്ത റൂട്ടുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
മൂലമറ്റം കെഎസ്ആർടിസി ഡിപ്പോയിൽ റോയി കെ. പൗലോസ് എംഎൽഎ സർവീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷ ഗോപിനാഥ്, പുഷ്പ വിജയൻ, കെഎസ്ആർടിസി എടിഒ എം.ജി. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ 7.25നു മൂലമറ്റത്തുനിന്നു സർവീസ് ആരംഭിച്ച് ഇന്റർമീഡിയറ്റ്-മൂലമറ്റം-എടാട്-മൂന്നുങ്കവയൽ, പഴയപള്ളി, വെങ്കിട്ടവഴി-കാഞ്ഞാർ-ഗ്യാസ് ഏജൻസി, പുത്തേട്-മണപ്പാടിവഴി മൂലമറ്റം-പതിപ്പള്ളി-ആശ്രമം- കാഞ്ഞാർ, ആനക്കയം, അഞ്ചിരിവഴി തൊടുപുഴയ്ക്കും തിരികെ തൊടുപുഴ-കാഞ്ഞാർ, കൂവപ്പള്ളി-പുത്തേട് വഴി വൈകുന്നേരം 4.30നു മൂലമറ്റത്തും അവസാനിക്കുന്ന വിധത്തിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്.