Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lead In The Campaign

Wayanad

പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നേ​റി ഒ.​ആ​ർ. കേ​ളു

മാ​ന​ന്ത​വാ​ടി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നേ​റി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഒ.​ആ​ർ. കേ​ളു. ഇ​ന്ന​ലെ രാ​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് മു​ൻ​പേ കു​ണ്ടാ​ല​യി​ൽ പ​ന​മ​രം ബ​ദ​റു​ൽ ഹു​ദ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ മൗ​ല​വി​യു​ടെ പി​താ​വ് കു​ഞ്ഞ​മ്മു ഹാ​ജി​യു​ടെ ഖ​ബ​റ​ട​ക്ക​ത്തി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് കാ​ട്ടി​ക്കു​ളം നെ​ടു​ന്ത​ന ഉ​ന്ന​തി​യി​ലെ​ത്തി.

കൂ​ടി​നി​ന്ന​വ​രോ​ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് അ​ടു​ത്ത കേ​ന്ദ്ര​മാ​യ ക​ക്കേ​രി ഉ​ന്ന​തി​യി​ലെ​ത്തി. ഉ​ച്ച​യോ​ടെ അ​പ്പാ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, അ​പ്പ​പ്പാ​റ കൊ​ണ്ടി​മൂ​ല ഉ​ന്ന​തി, പ്ര​ദേ​ശ​ത്തെ വി​വി​ധ കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു. വ​ള്ളി​യൂ​ക്കാ​വ് ക്ഷേ​ത്രം, കാ​ട്ടി​ക്കു​ള​ത്തെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ബാ​വ​ലി​യി​ലെ ക​ട​ക​ളി​ലും ബാ​വ​ലി മ​ഖാ​മി​ലു​മെ​ത്തി.

ഷാ​ണ​മം​ഗ​ലം, പാ​ൽ​വെ​ളി​ച്ചം, കാ​ട്ടി​ക്കു​ളം ഇ​രു​ന്പു​പാ​ലം, തൃ​ശി​ലേ​രി, വ​രി​നി​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ർ. ജി​തി​ൻ, ടി.​കെ. സു​രേ​ഷ്, സി.​കെ. പു​രു​ഷോ​ത്ത​മ​ൻ, ആ​ർ. അ​ജ​യ​കു​മാ​ർ, വി.​ബി. ബ​ബീ​ഷ്, ബി​ജു കു​ഞ്ഞി​മോ​ൻ എ​ന്നി​വ​രും ഒ.​ആ​ർ. കേ​ളു​വി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up