ചക്കിട്ടപാറ: ചെമ്പനോട, ചക്കിട്ടപാറ വില്ലേജുകളെ ഇഎസ്എയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്-എം പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ കേന്ദ്ര സർക്കാരിന് കത്തുകൾ അയച്ചു. ചക്കിട്ടപാറ പോസ്റ്റ് ഓഫിസിലെ തപാൽ പെട്ടിയിൽ കത്ത് നിക്ഷേപിച്ച് പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടിൽ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ മുതുവണ്ണാച്ച അധ്യക്ഷത വഹിച്ചു.
സുരേന്ദ്രൻ പാലേരി, ബോബി ഓസ്റ്റിൻ, ബേബി സെബാസ്റ്റ്യൻ, ജോൺസൺ ചെറുവുള്ളാട്ട്, മനോജ് പാലേരി, സിന്റോ കോച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.